ഭര്‍തൃ സഹോദരനുമായി ബന്ധം; ഭര്‍ത്താവിനെ തലയ്ക്കടിച്ചുകൊന്ന് ഭാര്യ; അറസ്റ്റ്

കടപ്പാട്– എന്‍ഡിടിവി

ഭര്‍ത്താവിന്റെ സഹോദരനുമായി അവിഹിതബന്ധം. ഇത് തുടരാനായി യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബധോഹി ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. രഞ്ജിത് ചൗഹാനെന്ന 30–കാരനാണ് കൊലചെയ്യപ്പെട്ടത്. രഞ്ജിത്തിന്റെ ഭാര്യ കുങ്കും ചൗഹാനാണ് കൊലയ്ക്ക് പിന്നില്‍. 

നൗരംഗാബാദിലുള്ള ഇവരുടെ വീട്ടില്‍ വെച്ചായിരുന്നു രഞ്ജിത്തിനെ ക്രൂരമായി കൊലചെയ്തത്. കുങ്കുമിനൊപ്പം സഹോദരനും പിതാവും കാമുകന്‍ ധീരജ് ചൗഹാനും കൊലപാതകത്തിന് സഹായിച്ചു. ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചാണ് രഞ്ജിത്തിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ രഞ്ജിത്ത് മരിച്ചു. 

നേരത്തെ മദ്യലഹരിയിലെത്തിയ രഞ്ജിത്ത് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കുങ്കും സ്വന്തം അമ്മയ്ക്കും അച്ഛനും ഒപ്പമായിരുന്നു താമസിച്ചിരുന്നത്. തുടര്‍ന്ന് രഞ്ജിത്ത് ഇവരുടെ വീട്ടില്‍ എത്തിയപ്പോഴാണ് കൊലപാതകം നടന്നത്. രഞ്ജിത് വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മൂത്തസഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. പ്രതികളെ എല്ലാം പൊലീസ് അറസ്റ്റ് ചെയ്തു.