യുവതിയും കാമുകന്റെ ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; നടുക്കം

chennai-murder-2
SHARE

ചെന്നൈ നെ‍ര്‍കുണ്ടത്ത് യുവതിയും അവരുടെ കാമുകന്റെ ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഓട്ടോഡ്രൈവറായ നാഗരാജാണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് കൊല നടത്തിയത്. കൊലനടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഒപ്പമുള്ള യുവതി മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു.

ഓട്ടോഡ്രൈവറായ നാഗരാജിന്റെയും ഫിഷ്കാര്‍ട് ഡൈവറായ മഹേന്ദ്രന്റെയും കുടുംബങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. നാഗരാജിന്റെയും മഹേന്ദ്രന്റെയും സൗഹൃദം കുടുംബങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധത്തിലേക്ക് വളര്‍ന്നു. ഇതിനിടെ നാഗരാജിന്റെ ഭാര്യ ഗായത്രിയും മഹേന്ദ്രനുമായി പ്രണയത്തിലായി. പ്രണയബന്ധം അറിഞ്ഞ നാഗരാജ് അത് വിലക്കുകയും ഇത് തുടര്‍ന്നാല്‍ മഹേന്ദ്രനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നാഗരാജിന്റെ ഭീഷണിയെക്കുറിച്ച് ഭാര്യ ഗായത്രി മഹേന്ദ്രന്റെ ഭാര്യ ഭാനുവിനോട് വെളിപ്പെടുത്തി. 

തന്റെ ഭര്‍ത്താവ്, ഗായത്രിയെ പ്രണയിക്കുന്നതില്‍ ഭാനുവിനും എതിര്‍പ്പുണ്ടായിരുന്നില്ല. തുടര്‍ന്നാണ് നാഗരാജിന്റെ കൊലപ്പെടുത്താന്‍ ഭാര്യ ഗായത്രിയും  ഭാനുവും ചേര്‍ന്ന് പദ്ധതിയിടുന്നത്. തികഞ്ഞ മദ്യപാനിയായ നാഗരാജ് ഒരു ദിവസം ലക്കുകെട്ട് വീട്ടിയെത്തിയപ്പോള്‍ ഇരുവരും ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തുകയും ഗായത്രി കഴുത്തില്‍ ഷാള്‍ മുറുക്കി സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങള്‍ ഭാനു മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ ഇരുവരും അറസ്റ്റിലായി. അതേസമയം സംഭവത്തിന്റെ ഗൂഡാലോചയില്‍ പങ്കെടുത്ത മഹേന്ദ്രനെ ഇനിയും പിടികൂടാനായിട്ടില്ല.

MORE IN Kuttapathram
SHOW MORE
Loading...
Loading...