പീഡനകേസ് പ്രതിക്ക് നായ്ക്കളുമായും ലൈംഗിക ബന്ധം; വിഡിയോ എടുത്ത് യുവതിക്ക് അയച്ചു

4 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിചാരണ കാത്തിരിക്കുന്നയാൾ നായയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും പൊലീസ്. പെൻ‌സിൽ‌വാനിയയിലാണ് സംഭവം. ജസ്റ്റിൻ ജെയിംസ് ക്രെയ്ബറെന്ന 25 കാരനാണ് സംഭവത്തിൽ പൊലീസ് പിടിയിലായത്. ന്യൂജേഴ്‌സി സ്വദേശിയായ യുവതിയാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാൾ നായ്ക്കളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കാര്യം പറഞ്ഞത്. ചോദ്യം ചെയ്യലിൽ ഇയാൾ ഇത് സമ്മതിച്ചതായും പൊലീസ് പറയുന്നു. ഇത്തരം പ്രവൃത്തികളുടെ വിഡിയോ ഇയാൾ യുവതിക്ക് അയച്ചുകൊടുത്തിരുന്നുവെന്നാണ് പറയുന്നത്.

തന്റെ നാലുവയസ്സുള്ള മകളോടും ഇയാൾക്ക് ലൈംഗിക താൽപര്യം ഉള്ളതായി യുവതിയോട് ഇയാൾ പറഞ്ഞിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുന്ന്ത. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് അന്ന അറസ്റ്റിലായത്. ഈ കുറ്റത്തിന് വിചാരണ നേരിടുന്നതിനി ഇടയിലാണ് പുതിയ പരാതികളുമായി യുവതി രംഗത്തെത്തിയത്.

മൃഗവുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട കാരണത്താൽ ഇയാൾക്ക് ലഭിക്കാനിരുന്ന ജാമ്യം കോടതി നിഷേധിച്ചു. ഇയാൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.