തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ആഹ്വാനവുമായി മാവോയിസ്റ്റ് അനുകൂല പോസ്റ്റർ

കണ്ണൂർ പേരാവൂർ ചെവിടിക്കുന്നിൽ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്റർ. വാടക കെട്ടിടത്തിന്റെ ഭിത്തിയിലാണ് പോസ്റ്റർ കണ്ടെത്തിയത്. 

വൈത്തിരിയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ജലീലിന്റെ കൊലപാതകികൾക്ക് മാപ്പില്ലെന്നും പോസ്റ്ററ്ററിലുണ്ട്. പേരാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.