വിവാഹേതര ബന്ധം എതിർത്തതിന് ഭർത്താവ് ഭാര്യയെ എട്ടുവയസുകാരി മകളുടെ കൺമുൻപിൽ കത്തിച്ചുകൊന്നു. പശ്ചിമ ബംഗാളിലെ ഹൗറയിലാണ് സംഭവം.
സമീർ കർമക്കാർ (39) ആണ് ഭാര്യയെ ധാരുണമായി കൊന്നത്. ഭർത്താവിന്റെ വിവാഹേതര ബന്ധത്തെ ഭാര്യ രുപാലി ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം. വഴക്കിനെ തുടർന്ന് ഇയാൾ എട്ടുവയസുകാരി മകളുടെ മുന്നിലിട്ട് മണ്ണണ്ണ ഒഴിച്ച് കത്തിച്ചത്.
മകളുടെ മൊഴിയിങ്ങനെ, 'തീ കത്തിയപ്പോൾ അമ്മ എന്നോട് വെള്ളം ചോദിച്ചു. ഞാൻ കൊടുക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ തടഞ്ഞിട്ട് എന്നെ വലിച്ചിഴച്ച് മുറിയിലിട്ട് പൂട്ടി. ഞാൻ കരയുന്നത് കേട്ട് മുത്തശ്ശിയും അമ്മായിയും എത്തി. എന്നാൽ അമ്മയെ രക്ഷിക്കുന്നതിൽ നിന്ന് അവരും എന്നെ തടഞ്ഞു. കരച്ചിൽ കേട്ട് അയൽക്കാർ എത്തിയാണ് അമ്മയെ ആശുപത്രിയിൽ എത്തിച്ചത്'
80 ശതമാനം പൊള്ളലോടെയാണ് രുപാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇവർ മരണത്തിന് കീഴടങ്ങി.