പെരിന്തൽമണ്ണയിൽ പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

പെരിന്തൽമണ്ണയിൽ പത്തുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച നാൽപ്പത്തിരണ്ടുകാരൻ അറസ്റ്റിൽ.  പാതായ്ക്കര മണ്ണേങ്ങൽതൊടി മൊയ്തുട്ടിയേയാണ് വനിതാ എസ്.ഐ. രമാദേവി അറസ്റ്റു ചെയ്തത്. 

ട്യൂഷന് സെന്ററിൽ നിന്ന്  കുട്ടിയെ വീട്ടിൽ കൊണ്ടുപോകുന്നതിനിടെയാണ്് രണ്ട് ദിവസം മുൻപ് പീഡനശ്രമമുണ്ടായത്. കുട്ടിയുടെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരമാണ്  അറസ്റ്റു ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.