എടവണ്ണ പീഡനം: പ്രതിയെ അറസ്റ്റു ചെയ്യാത്തില്‍ പ്രതിഷേധം

Mail This Article

Email sent successfully

Try Again !

മലപ്പുറം എടവണ്ണയില്‍ യുവതിയെ പീഡനത്തിന് ഇരയാക്കിയ പ്രതിയെ അറസ്റ്റു ചെയ്യാത്തില്‍ പ്രതിഷേധം. പ്രതി സ്ഥലത്തുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് ഒളിച്ചു കളിക്കുകയാണന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലെത്തി. 

വീടു തേക്കാനെത്തിയ യുവാവ് മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തി യുവതിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. യുവതിയെ കടന്നു ബലാല്‍സംഘം ചെയ്ത ശേഷം പുറത്തു പറഞ്ഞാല്‍ പെണ്‍മ്മക്കളെ കൂടി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. പ്രതി ഭീഷണിയുടെ സ്വരത്തില്‍ പലവട്ടം വീണ്ടും പീഡിപ്പിക്കാനെത്തിയതോടെയാണ് ബന്ധുക്കള്‍ മുഖേന എടവണ്ണ പൊലീസില്‍ പരാതി നല്‍കിയത്. മാസം ഒന്നു കഴിഞ്ഞിട്ടും പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തില്ലെന്നാണ് ആക്ഷേപം.

പ്രതിയുടെ ആറസ്റ്റ് ആവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നതോടെ അനുരഞ്ജന നീക്കവുമായി വണ്ടൂര്‍ സി.ഐ.... വി. ബാബുരാജ് എത്തി. കേസ് അന്വേഷിച്ചിച്ച് 24 മണിക്കൂറിനകം തീരുമാനമെടുക്കാമെന്ന ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.