ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി കൊതിച്ചു; 14 കാരൻ മോഷ്ടിച്ചത് അരക്കിലോ സ്വർണം

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായിബന്ധുവിന്റെ വീട്ടിൽ നിന്ന് അരക്കിലോ സ്വർണം മോഷ്ടിച്ച എട്ടാം ക്ലാസുകാരനെ പൊലീസ് പിടികൂടി. നാഗ്പൂരിലാണ് സംഭവം. പതിനാലുകാരനെ ഒന്നര മാസത്തിനുശേഷമാണ് മുംബൈയിൽ നിന്നും പോലീസ് കണ്ടെത്തിയത്. ബാർ ഡാൻസുകാരിയായ ബന്ധുവിന്റെ കൂടെയാണ് കുട്ടി താമസിച്ചിരുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും വലുതാകുമ്പോൾ ബാർഡാൻസറാകണമെന്നുമാണ് ആഗ്രഹമെന്നും കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. 

ബന്ധുവായ യുവതിയുടെ സുഹൃത്തും മുംബൈയിലെ ബാർ ഡാൻസറുമായ രഹ്ന ദനവാത് എന്ന യുവതിയാണ് പതിനാലുകാരനെ മോഷണത്തിന് പ്രേരിപ്പിച്ചത്. രഹ്നയുടെ ആഡംബര ജീവിതം കുട്ടിയുടെ ബാർഡാൻസറാകാനുള്ള സ്വപ്നത്തിന് ആക്കം കൂട്ടി. ഓഗസ്റ്റ് ഏഴാം തീയതിയാണ് കുട്ടി സ്വർണം മോഷ്ടിച്ച് കടന്നു കളഞ്ഞത്. അമ്മ ഉപേക്ഷിച്ചുപോയ കുട്ടി ബാർഡാൻസറായ ബന്ധുവിനോടൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ആഡംബര ജീവിതം കുട്ടിയെ സ്വാധീനിച്ചു.

വലുതായാൽ ഒരു ബാർ ഡാൻസറാകണമെന്നായിരുന്നു ആഗ്രഹം. ഇതിനിടെയാണ് ബന്ധുവിന്റെ സുഹൃത്തും മുംബൈയിലെ ബാർ ഡാൻസറുമായ രഹ്നയെ പരിചയപ്പെടുന്നത്. ലിംഗമാറ്റ ശസ്ത്രക്രിയയെ സംബന്ധിച്ച് നിരന്തരം തിരച്ചിൽ നടത്തിയിരുന്ന പതിനാലുകാരൻ രഹ്നയോടും തന്റെ ആഗ്രഹം പങ്കുവെച്ചു. തുടർന്ന്  രഹ്നയാണ് പണമുണ്ടെങ്കിൽ ലിംഗമാറ്റ ശസ്ത്രക്രിയ നടത്താമെന്ന് കുട്ടിയോട് പറഞ്ഞത്. ഇതിനുപിന്നാലെയാണ് ബന്ധുവിന്റെ കൈവശമുണ്ടായിരുന്ന അരക്കിലോ സ്വര്‍ണവുമായി പതിനാലുകാരൻ കടന്നുകളഞ്ഞത്. 

കുട്ടി താമസിച്ചിരുന്ന ബന്ധുവിന്റെ വീട്ടിലെ സ്വർണമാണ് മോഷ്ടിച്ചത്. തന്റെ സുഹൃത്തിന്റെ സ്വർണം കൂടി ഇവർ വീട്ടിൽ സൂക്ഷിച്ചിരുന്നു. എന്നാൽ തനിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് കുട്ടി നിരന്തരം പറയുന്നതായി പൊലീസ് അറിയിച്ചു. കുട്ടിയെ കൗൺസിലിങിന് വിധേയമാക്കും. കുട്ടിയെ മോഷണത്തിന് പ്രേരിപ്പിച്ച രഹ്നയേയും കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തു.