വീട്ടമ്മയെ മദ്യം നൽകി പീ‍ഡിപ്പിച്ചു; ബന്ധുവടക്കമുളള പ്രതികൾക്കായി വല വീശി പൊലീസ്

rape-kozhikode
SHARE

കോഴിക്കോട് കൊടുവള്ളിയില്‍ മദ്യംനല്‍കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതം. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. വീട്ടമ്മ പരാതിപ്പെട്ടതിന് പിന്നാലെ പ്രതികള്‍ ഒളിവില്‍പോയതായാണ് വിവരം.  

കൊടുവള്ളിയില്‍ മദ്യംനല്‍കി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കൊടുവള്ളി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഭര്‍ത്താവിന്റെ ബന്ധുവിനെയുള്‍പ്പെടെയുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളെ തിരിഞ്ഞ് അന്വേഷണ സംഘം വീടുകളിലെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു. മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. 

ആറുപ്രതികളില്‍ രണ്ടുപേര്‍ വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു പീഡനം നടന്നത്. ഇവര്‍ വിദേശത്തേക്ക് കടക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അന്വേഷണ സംഘം സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോകുന്നതിനായി കണ്ണിപ്പൊയില്‍ താഴത്ത് ബസ് കാത്തുനില്‍ക്കുമ്പോള്‍ കഴിഞ്ഞ ജനുവരി മുപ്പതിനായിരുന്നു സംഭവം. 

വീട്ടമ്മയെ ചായ കുടിക്കാന്‍ എന്നപേരില്‍ വിളിച്ചുകൊണ്ട് പോയി പീ‍ഡിപ്പിച്ചെന്നാണ് പരാതി. കാപ്പിയെന്ന പേരില്‍ നല്‍കിയത് മദ്യമായിരുന്നു. കുടിക്കാന്‍ വിസമ്മതിച്ചപ്പോള്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാല്‍ കുടുംബത്തെ മുഴുവനായി വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി. പിറ്റേന്ന് രാവിലെയാണ് മുറിയില്‍ നിന്ന് പുറത്തിറങ്ങാനായത്. ബന്ധുവും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതിയിലുണ്ട്.  മാതാവിനോട് വീട്ടമ്മ കാര്യം പറഞ്ഞെങ്കിലും ഭീഷണിമൂലം സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞില്ല. ഭര്‍ത്താവ് തിരക്കിയതിന് പിന്നാലെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് വീട്ടമ്മ കൊടുവള്ളി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനം നടത്തിയതായി പരാതിയുള്ള മുഴുവന്‍ യുവാക്കളും കൊടുവള്ളിയിലും പരിസരത്തുമുള്ളവരാണ്. 

MORE IN Kuttapathram
SHOW MORE