തിരുവല്ലയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

തിരുവല്ല തുകലശേരിയിലും സിപിഎം പ്രവർത്തകന് വെട്ടേറ്റു. വെൺപാല സ്വദേശി ജോർജ് ജോസഫിനാണ് വെട്ടേറ്റത്. രാത്രി 8 മണിയോടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു ആക്രമണം. പരുക്കേറ്റ് ഓടയിൽ കിടന്ന ജോർജ് ജോസഫിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിന് പിന്നിൽ  ബിജെപി പ്രവർത്തകരാണെന്ന്  സിപിഎം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസീസ് ആൻറണി ആരോപിച്ചു. ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട് കൊടി കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാകാം പ്രകോപന കാരണമെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു. സംഭവത്തിൽ തങ്ങൾക്ക് ബന്ധമില്ലെന്ന് ബിജെപി ജില്ലാ നേതൃത്വം പ്രതികരിച്ചു.