തരൂര്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു; നിയമനടപടിക്ക് ബി.ജെ.പി

വോട്ടിന് പണമെന്ന ആരോപണം ഉന്നയിച്ച ശശിതരൂരിനെതിരെ നിയമനടപടിക്ക് ബി.ജെ.പി. തരൂര്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാട്ടി നോഡല്‍ ഓഫിസര്‍ കൂടിയായ സബ്കലക്ടര്‍ക്കാണ് പരാതി നല്‍കിയത്. അതേസമയം രാജീവ് ചന്ദ്രശേഖര്‍ തിരഞ്ഞടുപ്പ് കമ്മിഷന് നല്‍കിയ പരാതിയില്‍ കേന്ദ്രമന്ത്രിയുടെ ലെറ്റര്‍ഹെഡ് ഉപയോഗിച്ചതിനെതിരെ കെ.പി.സി.സിയും പരാതി നല്‍കി.

ചിലസാമുദായിക  നേതാക്കള്‍ക്ക് പണം നല്‍കിയ വോട്ട് പിടിക്കാന്‍ ശ്രമമുണ്ടെന്നായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ഥി ശശിതരൂരിന്റെ ആരോപണം. ഏതാനും ദിവസങ്ങളായി തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഏറെ ചര്‍ച്ചയായതാണ് ഈ ആരോപണം

ഇത് പെരുമറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പിയുടെ പരാതി.തരൂരിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ്. അതേസമയം കെപിസിസിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്കിയ എന്‍.ഡി.എ  സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കെപിസിസി തിരഞ്ഞടുപ്പ് വിഭാഗം കണ്‍വീനര്‍ എംകെ റഹ്‌മാന്‍ കമ്മിഷന് പരാതി നല്കി. രാജീവ് ചന്ദ്രശേഖര്‍ പരാതി നല്കിയത് കേന്ദ്രമന്ത്രിയുടെ ലെറ്റര്‍ഹെഡ്ഡിലാണ്. ഭരണപരമായ പദവി ദുരുപയോഗം ചെയ്തെന്നാണ് പരാതി.

Enter AMP Embedded Script