‘ജയിലിന് മറുപടി വോട്ടിലൂടെ’; തിരഞ്ഞെടുപ്പ് ആയുധമാക്കി ആപ്പ്

ജയിലിന് മറുപടി വോട്ടിലൂടെയെന്ന് ആം ആദ്മി പാര്‍ട്ടി. വിശ്വഗുരുവിന്‍റെ ബിജെപിയാണ് ഏറ്റവും വലിയ അഴിമതിക്കാരെന്ന് ഇലക്ടറല്‍ ബോണ്ട് ഉന്നയിച്ച് സഞ്ജയ് സിങ് എംപി  വിമര്‍ശിച്ചു. അതിനിടെ,  ജലബോര്‍ഡ് അഴിമതിയില്‍ നിയമസഭയില്‍ പ്രതിഷേധിച്ച ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ പുറത്താക്കി.

പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്‍രിവാളടക്കം നേതാക്കളെ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ജയിലിലാക്കിയത് തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കുകയാണ് ആപ്. ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ ബിജെപിയെ കടന്നാക്രമിച്ച എംപി സഞ്ജയ് സിങ്, നഷ്ടത്തിലുള്ളതടക്കം 33 കമ്പനികള്‍ ബിജെപിക്ക് കോടികള്‍ നല്‍കി നികുതിയിളവ് നേടിയെന്ന് പറഞ്ഞു. ഇലക്ടറല്‍ ബോണ്ട് നിര്‍ത്തലാക്കിയതിന് സുപ്രീംകോടതിക്ക് നന്ദിയെന്നും സഞ്ജയ് സിങ്

ജലബോർഡ് അഴിമതിയില്‍ നിയമസഭയില്‍ ബഹളംവച്ച ആറ് ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ മാര്‍ഷലുകളെ ഉപയോഗിച്ച് പുറത്താക്കി. അതേസമയം, മദ്യനയകേസില്‍ ബിആര്‍എസ് നേതാവ് കെ.കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ റൗസ് അവന്യു കോടതി തള്ളി. കേജ്‍രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി നിരന്തരം വരുന്നതിൽ ഡല്‍ഹി ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഹർജിക്കാരന് വലിയ പിഴ ചുമത്തുകയാണ് വേണ്ടതെന്ന് പറഞ്ഞ കോടതി

ചീഫ് ജസ്റ്റിസിന്‍റെ ബെഞ്ചിന് ഹര്‍ജി കൈമാറി.