‘കണ്ടപ്പോള്‍ തന്നെ അവന്റെ കണക്ക് ക്ലോസ് ചെയ്യാന്‍ പറഞ്ഞു; രജനികാന്തയെ ഇന്നലെ ബാറില്‍ നിന്നും പറഞ്ഞുവിട്ടു’

rana-hotel
SHARE

ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ രജനികാന്ത റാണയെ ഇന്നലെ ബാറിലെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടതെന്ന് കുന്നംകുളത്തെ ഹോട്ടലുടമ പറഞ്ഞു. ഇന്നലെ വന്നപ്പോള്‍ കാലില്‍ ഒരു കെട്ടുമായാണ് രജനീകാന്ത ജോലിക്കെത്തിയതെന്നും മദ്യപിച്ചെന്ന് സംശയം തോന്നിയെന്നും ഹോട്ടലുടമ. കണ്ടയുടന്‍ തന്നെ അയാളുടെ കണക്ക് ക്ലോസ് ചെയ്ത് പറഞ്ഞുവിട്ടേക്കാന്‍ മറ്റ് ജീവനക്കാരോട് ആവശ്യപ്പെട്ടെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. കുന്നംകുളത്തെ ബാര്‍ഹോട്ടലിലെ ജീവനക്കാരനായിരുന്നു രജനീകാന്ത റാണ.

tte death (4)

അതേസമയം ടിടിഇ വിനോദിനെ രജനീകാന്ത പിടിച്ചു തള്ളിയത് കൊല്ലാന്‍ തന്നെയെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു.  മദ്യപിച്ചതിന്റെ പേരില്‍ ജോലി നഷ്ടമായതിനു ശേഷമാണ് ട്രെയിനില്‍ യാത്ര ചെയ്തത്. ടിക്കറ്റ് കയ്യിലില്ലാത്തതിന്റെ പേരിലാണ് ടിടിഇയും രജനീകാന്തയും വാക്‌തര്‍ക്കത്തിലേര്‍പ്പെട്ടത്.  അടുത്ത സ്റ്റേഷനില്‍ ഇറങ്ങണമെന്നും ഫൈന്‍ അടക്കണമെന്നും ടിടിഇ പറഞ്ഞതിന്റെ ദേഷ്യത്തിലാണ് രജനീകാന്ത ടിടിഇ വിനോദിനെ പുറത്തേക്ക് തള്ളിവീഴ്ത്തിയത്. അടുത്ത ട്രാക്കിലേക്ക് വീണ് വിനോദ് ട്രെയിന്‍ കയറിയിറങ്ങിയാണ് മരിച്ചത്.  ഛിന്നഭിന്നമായ അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 

tte death (5)

Thrissur TTE Murder, Bar Hotel owner talking about the crime suspect Rajanikanth Rana

MORE IN KERALA
SHOW MORE