സത്യന്‍ അന്തിക്കാടിന്‍റെ വോട്ട് തേടി ശിഷ്യനെത്തി

sathyan-anthikkad
SHARE

ഗുരുവിന്‍റെ വോട്ടുതേടി ശിഷ്യനെത്തി. സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് ഗുരു. ശിഷ്യനാകട്ടെ തൃശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിയും. സത്യന്‍ അന്തിക്കാട് തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ വോട്ടറാണ്. അന്തിക്കാട്ടെ വീട്ടിലേയ്ക്ക് സുരേഷ് ഗോപി നേരത്തെ വന്നതെല്ലാം ചലച്ചിത്ര രംഗത്തെ ഗുരുവിനെ കാണാന്‍ കൂടിയാണ്. പക്ഷേ, ഇക്കുറി അങ്ങനെയല്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടുതേടി സ്ഥാനാര്‍ഥിയുടെ റോളിലാണ്. സത്യന്‍ അന്തിക്കാടിനൊപ്പം ഒട്ടേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് സുരേഷ് ഗോപി. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖിലിന്റെ ആദ്യ സിനിമയിലും നായകന്‍ സുരേഷ് ഗോപിയായിരുന്നു. സൗഹൃദ സന്ദര്‍ശനമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. 

തൃശൂരിലെ മറ്റു സ്ഥാനാര്‍ഥികളും നേരത്തെ സത്യന്‍ അന്തിക്കാടിന്റെ വീട്ടില്‍ വോട്ടുതേടി വന്നിരുന്നു. പക്ഷേ, ആര്‍ക്കാണ് പിന്തുണയെന്ന് സത്യന്‍ അന്തിക്കാട് ഇതുവരെ മനസ് തുറന്നിട്ടില്ല. തൃശൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.എസ്.സുനില്‍കുമാര്‍ സത്യന്‍ അന്തിക്കാടിന്റെ സ്വന്തം നാട്ടുകാരന്‍ കൂടിയാണ്. 

MORE IN KERALA
SHOW MORE