സിദ്ധാർഥനെ ക്രൂരമായി പീഡിപ്പിച്ച നടുമുറ്റവും മുറികളും കാണാന്‍ അച്ഛനെത്തി

jayaprakash
SHARE

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട വിദ്യാർഥി സിദ്ധാർഥന്റെ ഹോസ്റ്റൽ അച്ഛൻ ജയപ്രകാശ് സന്ദർശിച്ചു. മകന്‍ ക്രൂരപീഡനത്തിനിരയായ നടുമുറ്റത്തും മുറികളിലും പിതാവെത്തി. അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ജയപ്രകാശ് ആരോപിച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് രാഹുൽഗാന്ധിക്ക്  ജയപ്രകാശ് നിവേദനം നൽകി. 

മകൻ റാഗിങ്ങിനിരയായ കോളജ് ഹോസ്റ്റൽ കാണണമെന്ന വാശിയായിരുന്നു അച്ഛൻ ജയപ്രകാശിന്. വേണ്ടെന്ന് സ്നേഹത്തോടെ കൂടെയുള്ളവർ  വിലക്കിയതാണ്, അനുസരിച്ചില്ല. ആദ്യം മകനെ ക്രൂരമായി പീഡിപ്പിച്ച മുറികളിലേക്ക്.  മുറികളിലെ ദൃശ്യങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തി. ശേഷം നഗ്ന വിചാരണ നടത്തിയ നടുമുറ്റത്തേക്ക്. കുറച്ചുനേരം അവിടെ നിന്നപ്പോഴേക്കും നെഞ്ച് പിടഞ്ഞു, കണ്ണ് കലങ്ങി. 

MORE IN KERALA
SHOW MORE