പ്രചാരണത്തിന് പണമില്ല; ക്രൗഡ് ഫണ്ടിങ്ങുമായി പന്ന്യൻ രവീന്ദ്രൻ

pannyan-raveendran
SHARE

പ്രചാരണത്തിന് പണം കണ്ടെത്താൻ ക്രൗഡ് ഫണ്ടിങ്ങിന് അക്കൗണ്ട് വിവരങ്ങൾ പങ്കുവച്ച് തലസ്ഥാനത്തെ ഇടതുസ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ.  പത്ത് മുതൽ അയ്യായിരം രൂപ വരെ സംഭാവനയായി ലഭിക്കുന്നുണ്ടെന്ന് പന്ന്യൻ മനോരമന്യൂസിനോട് പറഞ്ഞു. 

സ്വന്തം വാട്സാപ്പിൽ നിന്ന് അക്കൌണ്ട് നമ്പർ സഹിതമാണ് പന്ന്യന്‍റെ  മെസേജ്. സഹായം പല വഴിക്ക് വരുന്നുണ്ടെന്ന് പറഞ്ഞ പന്ന്യൻ സംഭാവന നൽകുന്നവരിൽ എതിർപക്ഷത്തുള്ളവരുമുണ്ടെന്ന് പറഞ്ഞു. 

ആദായനികുതി തടഞ്ഞതിനെത്തുടർന്ന് ഫണ്ടില്ലെന്ന കോൺഗ്രസിന്റെയും മത്സരിക്കാൻ പണമില്ലെന്ന കേന്ദ്രധനമന്ത്രി നിർമല സീതാരാമന്റെയും പറച്ചിലുകൾക്കിടയിൽ പന്ന്യന്റെ ക്രൗഡ് ഫണ്ടിങ് കൂടിയായപ്പോൾ ആകെ മൊത്തം പണമില്ലായ്മയും തിരഞ്ഞെടുപ്പിൽ ട്രെൻഡിങ് ആവുകയാണ്. 

MORE IN KERALA
SHOW MORE