വാചകമല്ല, പാചകം വശമുണ്ടോ? യുഡിഎഫ്- എൽഡിഎഫ് സ്ഥാനാർത്ഥികളെ വെല്ലുവിളിച്ച് കെ.എസ്.രാധാകൃഷ്ണൻ

ernakulam
SHARE

പാചക മത്സരത്തിന് യുഡിഎഫ് എൽഡിഎഫ് സ്ഥാനാർത്ഥികളെ വെല്ലുവിളിച്ച് എറണാകുളം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി കെ.എസ് രാധാകൃഷ്ണൻ. മത്സരത്തിനില്ല, ജഡ്ജാവാമെന്ന് ഹൈബി ഈഡൻ.  മലയാള മനോരമ പത്രാധിപസമിതി അംഗങ്ങളുമായുള്ള പോൾ കഫേ ചർച്ചയിലാണ് രാഷ്ട്രീയത്തിനപ്പുറമുള്ള വർത്തമാനങ്ങളുമായി മൂന്ന് സ്ഥാനാർഥികളും ആദ്യമായി ഒത്തുകൂടിയത്. ചെറുപ്പകാലവും, വ്യക്തി ബന്ധങ്ങളും ഭക്ഷണവുമെല്ലാം ചർച്ചയുടെ ഭാഗമായി.

വെല്ലുവിളി എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ.ഷൈൻ ഏറ്റെടുത്തെങ്കിലും ഈപ്പണിക്കില്ല എന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡന്‍റെ നിലപാട്. ചൂടുകാലമായതിനാൽ വെള്ളം കുടിക്കണമെന്ന് എതിരാളികളോട് ഹൈബിയുടെ ഉപദേശം. പ്രചരണത്തിന്‍റെ ആദ്യ ദിവസങ്ങളിൽ വീട്ടിൽ നിന്നും കൊണ്ടുപോയ ഭക്ഷണം അതുപോലെ തിരിച്ചെത്തിയതിന്‍റെ സങ്കടമാണ് എൽഡിഎഫ് സ്ഥാനാർഥി കെ.ജെ.ഷൈൻ പങ്കുവെച്ചത്. 

രാഷ്ട്രീയത്തിന് അപ്പുറമുള്ള ഓർമ്മകളും സ്നേഹബന്ധവുമാണ് മലയാള മനോരമയുടെ പോൾ കഫേയിൽ ഒരുമിച്ചെത്തി സ്ഥാനാർഥികൾ പങ്കുവെച്ചത്.   കോളജ് കാല അനുഭവങ്ങളും, കൊളംബോ ഹോട്ടലിലെ ഹാഫ് ബിരിയാണിയും, അധ്യാപന ജീവിതവുമെല്ലാം ചർച്ചയുടെ ഭാഗമായി. ഒടുവിൽ എതിരാളികളെ കൊണ്ട് പോലും കയ്യടിപ്പിച്ച് കെ.ജെ.ഷൈനിന്‍റെ പാട്ടും.

MORE IN KERALA
SHOW MORE