ആരുടെ വോട്ടും സ്വീകരിക്കും; അതിന് രാഷ്ട്രീയ വ്യത്യാസമില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

rajmohan-unnithan
SHARE

ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍. വോട്ടർ പട്ടികയിലുള്ള ആർക്കും എനിക്ക് വോട്ട് ചെയ്യാം.  എസ്.ഡി.പി.ഐ പിന്തുണ വിവാദത്തിലാണ്  ഉണ്ണിത്താന്‍റെ പ്രതികരണം. കാസർകോട്ട് മനോരമ ന്യൂസ് വോട്ടുവണ്ടിയിൽ അയ്യപ്പദാസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം 

തിരഞ്ഞെടുപ്പ് കാലത്ത് ഒരു പാർട്ടിയിൽനിന്ന് മാറി മറ്റൊരു പാർട്ടിയിലേക്കു പോകുന്നതും മത്സരിക്കുന്നതും തടയാൻ നിയമം വേണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്  വി എം സുധീരന്‍.  എസ്.ഡി.പി.ഐയുടെ പിന്തുണ സംബന്ധിച്ച ചോദ്യത്തിന്, കോൺഗ്രസ് ആരുമായും ചർച്ച നടത്തിയിട്ടില്ലെന്ന് സുധീരൻ വ്യക്തമാക്കി. കാസർകോട്ട് മനോരമ ന്യൂസിന്‍റെ വോട്ടുവണ്ടിയിൽ അയ്യപ്പദാസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

MORE IN KERALA
SHOW MORE