Festival-Enquiry

കോഴആരോപണം, യൂത്ത് ഫെസ്റ്റിവല്‍വിധികര്‍ത്താക്കള്‍ക്കേറ്റ മര്‍ദനം തുടങ്ങി ഒരു വിധികര്‍ത്താവിന്‍റെ ആത്മഹത്യവരെ എത്തിയ കേരള സര്‍വകലാശാല യൂത്ത് ഫെസ്റ്റിവലിനെകുറിച്ച് അന്വേഷിക്കുന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ മുന്നിലെത്തിയത് കടുത്ത പരാതികള്‍. കേരള സര്‍വകലാശാല യൂത്ത്ഫെസ്റ്റിവലില്‍ വിധികര്‍ത്താക്കള്‍ മാര്‍ക്ക് നല്‍കിയത് മാനദണ്ഡമനുസരിച്ചാണോ , വിധികര്‍ത്താക്കളും മല്‍സരാര്‍ഥികളുമായി എന്തെങ്കിലും ആശയവിനിമയം ഉണ്ടായോ എന്നിവ സിന്‍ഡിക്കറ്റ് ഉപസമിതി അന്വേഷിക്കും. കോളജുകള്‍ നല്‍കിയ പരാതികളില്‍ കഴമ്പുണ്ടോ എന്നതും പരിശോധിക്കും.  റജിസ്ട്രാര്‍ ഉള്‍പ്പെടുന്ന നാലംഗസമിതിയുടെ  അന്വേഷണവും തെളിവെടുപ്പും ആരംഭിച്ചു.  

 

മത്സരാര്‍ഥികള്‍ അതത് കോളജുകളുടെ പ്രതിനിധികള്‍, കലാഅധ്യാപകര്‍ എന്നിവര്‍ ഏതെങ്കിലും വിധികര്‍ത്താക്കളുമായി ആശയവിനിമയം നടത്തിയോ എന്നതാവും അന്വേഷണത്തിലെ പ്രധാന ഇനം. കോളജുകള്‍ നല്‍കിയ പരാതികളില്‍കഴമ്പുണ്ടോ അതോ വെറുതെ ആശയക്കുഴപ്പം സൃഷ്ടിക്കനായി നല്‍കിയ പരാതികളാണോ എന്നും പരിശോധിക്കും. ഓരോ കോളജിന്‍റെയും ടീമുകളുടെ ചുമതല ആര്‍ക്കായിരുന്നു, യൂത്ത് ഫെസ്റ്റിവല്‍നടത്തിപ്പ് സമിതി എങ്ങിനെ പ്രവര്‍ത്തിച്ചു എന്നിവയും സമിതിയുടെ അന്വേഷണ പരിധിയില്‍വരും. 

 

യൂണിവേഴ്സിറ്റി യൂണിയനും ഇടത് ജീവനക്കാരുടെ സംഘടനയിലെ ചിലര്‍ക്കും  എതിരെ ഗുരുതരമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവ സിന്‍ഡിക്കേറ്റ് സമിതി അന്വേഷിക്കുമോ എന്ന് വ്യക്തമല്ല.  വിധികര്‍ത്താവ് പി.എന്‍. ഷാജിയുടൊത്മഹത്യ, കോഴആരോപണം, മര്‍ദനം എന്നിവ കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് അന്വേഷിച്ചുവരികയാണ്.