ഐസിയു പീഡനകേസ്; അതിജീവിതക്കൊപ്പം നിന്ന അനിതയെ ജോലിയില്‍ പ്രവേശിപ്പിക്കാതെ അധികൃതര്‍

PB-Anitha
SHARE

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഐസിയു പീഡനകേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സിനീയര്‍ നഴ്സിങ് ഓഫീസര്‍ പി.ബി. അനിതയെ ജോലിയില്‍ പ്രവേശിപ്പിക്കാതെ അധികൃതര്‍. ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ നടപടി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും രണ്ടുദിവസമായി ജോലിയില്‍ കയറനായിട്ടില്ല. കോടതിയലക്ഷ്യത്തിന് കോടതിയെ സമീപിക്കുമെന്നും വേണ്ടി വന്നാല്‍ നിരാഹാരമിരിക്കുമെന്നും  അനിത പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് ഹൈക്കോടതി ഉത്തരവുമായി അനിത മെഡിക്കല്‍ കോളജ് അധികൃതരുടെ കനിവിനായി എത്തിയത്. എന്നാല്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഇല്ലാതെ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്നും അധികൃതരുടെ മറുപടി. ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. 

ഇന്നും നീതി നിഷേധിക്കപ്പെട്ടതോടെ അനിത മാധ്യങ്ങള്‍ക്ക് മുമ്പില്‍ തുറന്നടിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ലഭിച്ചിട്ടില്ലെന്ന അധികൃതരുടെ വാദം ശരിയല്ലെന്നും അനിത പറഞ്ഞു. അനിതയെ ജോലി പ്രവേശിപ്പിക്കുന്നതുവരെ പ്രതിഷേധം ശക്തമാക്കാനാണ് നഴ്‍സിങ് സംഘടന കെജിഎന്‍യുവിന്‍റെയും തീരുമാനം.

Senior Nursing Officer Anita is not allowed to get back to work

MORE IN KERALA
SHOW MORE