ജയിപ്പിക്കാനുള്ള വോട്ടില്ല; എന്നാല്‍ തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളവ; നിര്‍ണായകം എസ്‍ഡിപിഐ വോട്ടുകള്‍

sdpi
SHARE

യു.ഡി.എഫിനുള്ള എസ്.ഡി.പി.ഐ. പിന്തുണ പല മണ്ഡലങ്ങളിലും നിര്‍ണായകമാണ്. പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍. ജയിപ്പിക്കാനുള്ള വോട്ടില്ലെങ്കില്‍ പോലും തോല്‍പ്പിക്കാനും ചിലര്‍ ജയിക്കാതിരിക്കാനും എസ്ഡിപിഐ വോട്ടുകള്‍ക്കാകും. അതിനാല്‍ തന്നെ എസ്ഡിപിഐയുടെ നിലപാടിനെ തന്ത്രപരമായാകും മുന്നണികള്‍ നേരിടുക.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്‍ഡിപിഐ മല്‍സരിച്ചിരുന്നില്ല. എന്നാല്‍ പത്ത് വര്‍ഷം മുമ്പ് 2014 ല്‍ എസ്‍ഡിപിഐ മല്‍സരിച്ച സമയത്തെ വോട്ട് കണക്കാണ് എല്‍ഡിഎഫിന്‍റെയും എന്‍ഡിഎയുടെയും നെഞ്ചിടിപ്പ് കൂട്ടുന്നത്. തിരുവനന്തപുരം– 4820 വോട്ടുകളാണ് എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് ലഭിച്ചുത്. ആറ്റിങ്ങല്‍– 11,225 വോട്ടുകള്‍, കൊല്ലം – 12,812, പത്തനംതിട്ട– 11,353, മാവേലിക്കര– 8946, ആലപ്പുഴ –10,993, കോട്ടയം – 3,513, ഇടുക്കി – 10,401, എറണാകുളം– 14,825, ചാലക്കുടി– 14,386, തൃശൂര്‍– 6,894, ആലത്തൂര്‍– 7,820, പാലക്കാട് – 12,504,  പൊന്നാനി– 26,640, മലപ്പുറം – 47,853, കോഴിക്കോട് – 10,596, വയനാട് – 14,326, വടകര– 15,058, കണ്ണൂര്‍– 19,170, കാസര്‍കോട് – 9,713 എന്നിങ്ങനെയാണ് വോട്ടുനില. 

പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം 2024 ആകുമ്പോഴേയ്ക്കും വോട്ടുശതമാനം കുറയില്ല. കൂടാനേ സാധ്യതയുളളൂ. 2015ല്‍ തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 45 ജനപ്രതിനിധികള്‍ ഉണ്ടായിരുന്നത് 2020ല്‍ 103 ആയി എസ്ഡിപിഐ വര്‍ധിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ എസ്‍ഡിപിഐ പിന്തുണയെ പൂര്‍ണമായി തള്ളാന്‍ യുഡിഎഫ് തയ്യാറായേക്കില്ല. ഇത് രാഷ്ട്രീയ ആയുധമാക്കാന്‍ തന്നെയാണ് എല്‍ഡിഎഫിന്‍റെ തീരുമാനം. 

MORE IN KERALA
SHOW MORE