അതിഥി തൊഴിലാളികളുടെ വോട്ട് പോക്കറ്റിലാക്കാം; പാര്‍ട്ടി ഭേദമില്ലാത്ത പുഷ്​പരാജ്

Election-wall
SHARE

ഫ്ലക്സും കട്ടൗട്ടും ഒക്കെ വന്നെങ്കിലും ചുവരെഴുത്തുകാര്‍ക്ക് ഇന്നും തിരഞ്ഞെടുപ്പ് കാലത്ത്  വന്‍ ഡിമാന്‍ഡാണ്. ഇനിയും ഡിമാന്‍ഡ് കൂടാന്‍ സാധ്യതയുള്ള ഒരാളെ പരിചയപ്പെടാം. കോഴിക്കോട്ടെ കൊളത്തറ സ്വദേശി പുഷ്പരാജ്. അതിഥി തൊഴിലാളികളുടെ വോട്ട് പോക്കറ്റിലാക്കാനുള്ള പുതിയ തന്ത്രം. ബംഗാളി ഭാഷയില്‍ ചുവരെഴുതിയത് ആരാണന്നല്ലേ. അതാണ് പുഷ്പരാജ്. 

കൊളത്തറ -റഹിമാന്‍ ബസാര്‍ പ്രദേശങ്ങളില്‍ ചെരുപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി അതിഥി തൊഴിലാളികളുണ്ട്. ഇതില്‍ നൂറോളം പേര്‍ക്ക് ഇവിടെ വോട്ടവകാശമുണ്ട്. ചെറിയ തോതില്‍ മലയാളം മനസിലാകുമെങ്കിലും മിക്കവര്‍ക്കും എഴുതാനോ വായിക്കാനോ അറിയില്ല. മാതൃഭാഷയിലുള്ള ഈ ചുവരെഴുത്തുകള്‍ സ്ഥാനാര്‍ഥിയെ മനസിലാക്കാന്‍ സഹായിച്ചെന്ന് അതിഥി തൊഴിലാളികള്‍. ബി ജെ പിക്കെന്നല്ല, ബംഗാളി ഭാഷയില്‍ ഏതു പാര്‍ട്ടിക്കായും ചുവരെഴുതാന്‍ തയ്യാറാണെന്നാണ് പുഷ്പരാജ് പറയുന്നത്

Election wall painting of Pushparaj

MORE IN KERALA
SHOW MORE