എറണാകുളം ബ്രോഡ്‌വെയിൽ രമ്യ ഹരിദാസിന് എന്താണ് കാര്യം? ഹൈബിക്കൊപ്പം വോട്ട് പിടിക്കാനിറങ്ങി രമ്യ

brodway-election
SHARE

ആലത്തൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് എറണാകുളം ബ്രോഡ്‌വെയിൽ എന്താണ് കാര്യം? കാര്യമുണ്ട് എന്നാണ് രമ്യ ഹരിദാസും, എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥി ഹൈബി ഈഡനും പറയുന്നത്.  രമ്യ ഹരിദാസിന് വോട്ടഭ്യർഥിച്ചുള്ള പോസ്റ്ററുകളാണ് കൊച്ചി നഗരത്തിന്‍റെ വ്യാപാര ഹൃദയമായ ബ്രോഡ്‌വെയില്‍ നിറയെ. 

ഇവിടേക്കാണ് രമ്യ ഹരിദാസും, എറണാകുളത്തെ യുഡിഎഫ് സ്ഥാനാർഥിയായ ഹൈബി ഈഡനും വന്നിറങ്ങിയത്. ഹാരമണിയിച്ചും, പടക്കം പൊട്ടിച്ചുള്ള സ്വീകരണങ്ങൾക്ക് ശേഷം ഇരുവരും വോട്ടഭ്യർഥിക്കാനിറങ്ങി. ആലത്തൂരിലെ സ്ഥാനാർഥിക്ക് ഈ പഞ്ചായത്തിൽ എന്താണ് കാര്യം എന്ന് ചോദ്യത്തിന് ഇരുവര്‍ക്കുമുണ്ട് ഉത്തരം. ആലത്തൂരിലെ പതിനായിരത്തോളം വോട്ടർമാർ ജോലി ചെയ്യുന്ന ഇടമാണ് ബ്രോഡ്‍വെ. അധികം വൈകാതെ ആലത്തൂരിലെ മറ്റ് സ്ഥാനാർഥികളും ബ്രോഡ്‌വെയിൽ പ്രചരണത്തിനെത്തും.

MORE IN KERALA
SHOW MORE