സുഗന്ധഗിരിയിലെ മരംകൊള്ള; നാലംഗ ഉദ്യോഗസ്ഥ സമിതി അന്വേഷിക്കും

Sugandhagiri-tree-case
SHARE

വയനാട് സുഗന്ധഗിരിയിലെ  മരംകൊള്ള നാലംഗ ഉദ്യോഗസ്ഥ സമിതി അന്വേഷിക്കും.  കോട്ടയം വനം വിജിലന്‍സ് മേധാവി അധ്യക്ഷനായ സമിതിക്ക്  അന്വേഷണ ചുമതല നല്‍കാന്‍ വനം മന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നത തലയോഗമാണ് തീരുമാനിച്ചത്. അനധികൃത മരംമുറിക്ക് കൂട്ടുനിന്നത് വനംവകുപ്പ് ജീവനക്കാര്‍ തന്നെയെന്ന് പ്രദേശവാസികള്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

വയനാട് സുഗന്ധഗിരിയിലെ  മരംകൊള്ള അന്വേഷിക്കാന്‍ നാലംഗസമിതി നിലവില്‍ വന്നു. കോട്ടയം വനം വിജിലന്‍സ് മേധാവിയാണ് സമിതിയുടെ അധ്യക്ഷന്‍. കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ഫ്ളൈയിംങ് സ്ക്വാഡ് ഡി.എഫ്.ഒമാര്‍ അംഗങ്ങളായിരിക്കും.  വനംമന്ത്രിയുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് അന്വേഷണ സമിതിയെ തീരുമാനിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായി എന്ന പ്രാഥമിക വിലയിരുത്തലിനെ തുടര്‍ന്നാണ് വകുപ്പുതല അന്വേഷണത്തിന് തുടക്കമിട്ടിരിക്കുന്നത്. അനധികൃത മരംമുറിക്ക് കൂട്ടുനിന്നത് വനംവകുപ്പ് ജീവനക്കാര്‍ തന്നെയാണെന്ന് സ്ഥലവാസികള്‍ പറയുന്നു. വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തുണ്ടായിരുന്നതിനാല്‍ ആരും മരം മുറിയെ എതിര്‍ത്തില്ല. 

വനംവകുപ്പ് ഓഫീസ് വളപ്പില്‍കഞ്ചാവ് വളര്‍ത്തിയ കേസില്‍കര്‍ശന നടപടി സ്വീകരിക്കാനും വനംമന്ത്രി നിര്‍ദേശം നല്‍കി.  മനുഷ്യ– വന്യജീവി സംഘര്‍ഷം തടയാനുള്ള നടപടികള്‍ യോഗം വിലയിരുത്തി. വനപ്രദേശത്തെ ജലസ്രോതസുകളുടെ പുനരുജ്ജീവനം മുന്നോട്ട് പോയതായാണ് വിലയിരുത്തല്‍. മറ്റ് പദ്ധതികള്‍ ധനവകുപ്പും കിഫ്ബിയും പണം അനുവദിക്കുന്ന മുറക്ക് ആരംഭിക്കും. 

A four-member committee will investigate the case of wood theft in Sudhangiri

MORE IN KERALA
SHOW MORE