കോടതി മുറിക്കുള്ളിൽ പൊലീസുകാരനെ വെട്ടിയ കേസ്; പ്രതി റിമാൻഡിൽ

ചങ്ങനാശ്ശേരിയിൽ കോടതി മുറിക്കുളിൽ പൊലീസുകാരനെ വെട്ടിയ കേസില്‍ പ്രതി രമേശൻ റിമാൻഡിൽ. പ്രതിക്കെതിരെ മറ്റ് നിരവധി കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ ചികില്‍സയില്‍ തുടരുകയാണ്.

കഴിഞ്ഞ ബുധനാഴ്ച ജഡ്ജിയുടെ ചേമ്പറിലേക്ക് തള്ളി കയറാനുള്ള ശ്രമം തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെയാണ് നിരവധി കേസുകളിൽ പ്രതിയായ കാരാപ്പുഴ സ്വദേശി രമേശൻ വെട്ടി പരുക്കേൽപ്പിച്ചത്. ഇയാൾ പ്രതിയായിരുന്ന പഴയ കേസുമായി ബന്ധപ്പെട്ട രേഖകൾ തേടി കോടതിയിലെത്തിയതായിരുന്നെന്നാണ് വിവരം. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബെഞ്ച് ക്ലാർക്കുമായി ആദ്യം വാക്കുതർക്കമുണ്ടായി. തുടർന്നായിരുന്നു ജഡ്ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാനുള്ള ശ്രമം. പോലീസുകാർ രമേശനെ അനുനയിപ്പിച്ച് മടക്കിയയച്ചെങ്കിലും വൈകിട്ട് നാലരയോടെ വീണ്ടും കോടതിക്കുള്ളിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. 

ചങ്ങനാശ്ശേരി പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കൈയ്ക്ക് പരിക്കേറ്റ ചിങ്ങവനം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജയൻ ചികിത്സയിലാണ്.

Accused in the case of slashing a policeman in the court room in changanassery is on remand

Enter AMP Embedded Script