കളരിവിളക്ക് തെളിച്ച് പാദങ്ങള്‍ തറയിലൂന്നി അങ്കത്തട്ടില്‍ ഷാഫി; ഒടുവില്‍...

തിരഞ്ഞെടുപ്പാകുമ്പോള്‍ എല്ലാ അടവും പയറ്റേണ്ടി വരുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനറിയാം. എങ്കിലൊന്ന് കളരി അടവുകള്‍ പഠിച്ചേക്കാമെന്ന് കരുതി ഷാഫി കടത്തനാടിന്‍റെ സ്വന്തം അങ്കക്കളരിയിലിറങ്ങി.. തിരഞ്ഞെടുപ്പ് അങ്കം പോലെയല്ല കളരിയങ്കമെന്ന് ഇതോടെ ഷാഫിയ്ക്ക് മനസിലായി.

അങ്കം ജയിക്കാന്‍ ഷാഫി എത്തിയത് പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കള്‍ക്ക് മുമ്പില്‍.. കളരിവിളക്ക് തെളിച്ച് പാദങ്ങള്‍ തറയിലൂന്നി അങ്കത്തട്ടില്‍ മീനാക്ഷിയമ്മയ്ക്ക് അഭിമുഖമായി ഷാഫിയിറങ്ങി..

ഷാഫിയ്ക്കായി അടവുമുറകള്‍ പരിചയപ്പെടുത്തി ഗുരുക്കള്‍ മീനാക്ഷിയമ്മ. തിരഞ്ഞെടുപ്പ് അങ്കക്കളരിയില്‍ ജയിച്ചുവരാന്‍ ഗുരുവിന്‍റെ ആശീര്‍വാദങ്ങളും വടകര എംഎല്‍എ കെ.കെ രമയും മുന്നണി നേതാക്കളും ഷാഫിക്കൊപ്പം കരിമ്പനപ്പാലത്തെ കടത്തനാടന്‍ കളരിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് പുതുപ്പണത്തെ മുഹമ്മദ് ഗുരുക്കളുടെ കളരിയും ഷാഫി സന്ദര്‍ശിച്ചു.

Vadakara udf candidate shafi parambil

Enter AMP Embedded Script