'പീറ്ററിനെ ആംബുലന്‍സില്‍ കയറ്റാതിരുന്നത് കൂടെ ആളില്ലാത്തതിനാല്‍'

ഇടുക്കി കഞ്ഞിക്കുഴിയില്‍ കുഴഞ്ഞുവീണയാളെ ഒപ്പം ആളില്ലാത്തതിനാലാണ് ആംബുലന്‍സില്‍ ഡ്രൈവര്‍ കയറ്റാതിരുന്നതെന്ന് ഹോട്ടലുടമ. അടിയന്തര ചികില്‍സ വേണമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. എന്നാല്‍ പരാതി നല്‍കാന്‍ താല്‍പര്യമില്ലെന്ന് മരിച്ച പീറ്ററിന്റെ കുടുംബം പ്രതികരിച്ചു.

ഇന്നലെ ഉച്ചക്ക് കഞ്ഞിക്കുഴിയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് പീറ്റർ കുഴഞ്ഞുവീണത്. ഹോട്ടൽ ജീവനക്കാർ പീറ്ററിനെ ഓട്ടോയിൽ സമീപത്തെ ക്ലിനിക്കിലെത്തിച്ചു. ഡോക്ടർ പരിശോധിച്ച് ഹൃദയാഘതമാണെന്ന് മനസിലായതിനാൽ വേഗം തന്നെ ഇ സി ജി സൗകര്യമുള്ള ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ചു. ഉടൻ തന്നെ വ്യാപരി വ്യവസായി ഏകോപന സമിതിയുടെ ആംബുലൻസ് വിളിച്ചെങ്കിലും പീറ്ററിനെ ആശുപത്രിയിലെത്തിക്കാൻ ഡ്രൈവർ തയാറായില്ലെന്നാണ് പരാതി 

ഓട്ടോയിൽ ഇടുക്കി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി ചേലച്ചുവട് വെച്ചാണ് പീറ്റർ മരിച്ചത്. എന്നാൽ കൂടെ ആളില്ലാത്തിനാൽ ആംബുലൻസിൽ കൊണ്ടുപോകാൻ കഴിയില്ലെന്ന് മാത്രമാണ് ഡ്രൈവർ പറഞ്ഞതെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വിശദീകരണം. സംഭവത്തിൽ പരാതിപ്പെടാനില്ലെന്ന് പീറ്ററിന്റെ കുടുംബം അറിയിച്ചു. 

Ambulance denied old man dies case hotel owmer reaction

Enter AMP Embedded Script