സിദ്ധാര്‍ഥന്റെ മരണം; യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം

സിദ്ധാര്‍ഥന്റെ മരണത്തില്‍ വ്യാപക പ്രതിഷേധം. സര്‍വകലാശാലാ ക്യാംപസില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം. നെടുമങ്ങാട്ട് യൂത്ത് കോണ്‍ഗ്രസും ചാണ്ടി ഉമ്മന്‍ എം.എല്‍.എയും ഉപവാസം സംഘടിപ്പിച്ചു. പ്രതികള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥനെ വിരട്ടിയത് സി.പി.എം നേതാവാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. 

സര്‍വകലാശാലാ ക്യാംപസിനകത്ത് കയറിയ യൂത്ത് കോണ്‍ഗ്രസ്– യൂത്ത് ലീഗ് പ്രവര്‍ത്തകരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി. സിദ്ധാര്‍ഥന്‍ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനായ ഹോസ്റ്റലിനകത്തേക്ക് കോണ്‍ഗ്രസ് എം.എല്‍.എമാരടങ്ങുന്ന സംഘമെത്തി.  

കുടുംബത്തിന് ഐക്യദാര്‍ഡ്യവുമായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ രാവിലെ സിദ്ധാര്‍ഥന്റെ നെടുമങ്ങാട്ടെ വീട്ടിലെത്തി. കുടുംബവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഉപവാസമിരുന്നു. പിന്നാലെ മാത്യൂ കുഴൽനാടൻ എംഎൽഎ, സി.പി. ജോൺ, കെ.എസ്. ശബരിനാഥൻ തുടങ്ങിയ നേതാക്കളുമെത്തി. പ്രതികളെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. സിദ്ധാര്‍ഥന്റെ മരണം ദേശീയ ഏജന്‍സി അന്വേഷിക്കണമെന്ന് വീട് സന്ദര്‍ശിച്ച ശശി തരൂര്‍ എം.പി ആവശ്യപ്പെട്ടു ഡല്‍ഹി സര്‍വകലാശാലയിലയില്‍ എബിവിപിയും എന്‍.എസ്.യുവും പ്രതിഷേധിച്ചു.

Conflict in youth congress youth league march

Enter AMP Embedded Script
MORE IN KERALA