സിദ്ധാർഥന്‍റെ മരണം; കൂടുതല്‍ പ്രതികള്‍ക്ക് സാധ്യത; മനുഷ്യാവകാശ കമ്മിഷന്‍ പൂക്കോടേക്ക്

സിദ്ധാര്‍ഥന്റെ മരണത്തില്‍ സി.ബി.ഐ പ്രതിപ്പട്ടികയില്‍ കൂടുതല്‍ പ്രതികള്‍ക്ക് സാധ്യത. പൊലീസ് പ്രതിചേര്‍ത്ത 20 പേര്‍ക്കുപുറമേ കൂടുതല്‍ പേരുണ്ടാകും.  പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെയും സിബിഐയുടെ പ്രാഥമിക കണ്ടെത്തലുകളുടെയും അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. തയാറാക്കിയിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അതിനിടെ കേസില്‍ നിര്‍ണായക നീക്കവുമായി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍. കമ്മിഷന്‍ ഇന്നു മുതല്‍ അഞ്ച് ദിവസം വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ സിറ്റിങ് നടത്തും. ജീവനക്കാരില്‍ നിന്നും മൊഴിയെടുക്കും. വിവരശേഖരണത്തിന്റെ ഭാഗമായി സി.ബി.ഐ. സംഘവും കോളജ് സന്ദർശിക്കുമെന്നാണ് സൂചന. മൊഴി രേഖപ്പെടുത്തുന്നതിനായി സിദ്ധാർഥന്റെ അച്ഛനോട് നാളെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Siddarthan death case updates.