‘സ്ഥാനം ഏറ്റെടുക്കാനില്ല’; വിവാദത്തിന് പിന്നാലെ ജസ്റ്റിസ് മണികുമാര്‍

മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് ജസ്റ്റിസ് മണികുമാര്‍. വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നാണ് വിശദീകരണം. ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെ പ്രതിപക്ഷ നേതാവ് ചോദ്യംചെയ്തിരുന്നു. മണികുമാറിന്‍റെ നിയമനം സംബന്ധിച്ച ഫയല്‍ മാസങ്ങളോളം തീരുമാനമെടുക്കാതെ വച്ച ശേഷം കഴിഞ്ഞ ദിവസമാണ് ഗവര്‍ണര്‍ അംഗീകരിച്ചത്.

കഴിഞ്ഞ മേയിൽ ജസ്റ്റിസ് ആന്റണി ഡൊമിനിക് വിരമിച്ച ഒഴിവിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ 3 അംഗ സമിതി മണികുമാറിനെ നിയമിക്കാൻ ശുപാർശ നൽകിയത്. 2023 ഓഗസ്റ്റില്‍ ഫയല്‍ രാജ്ഭവന് കൈമാറുകയും ചെയ്തു.  പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ വിയോജന കുറിപ്പോടെയാണ് ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറിയത്. കേരള ഹൈക്കോടതി മുന്‍ചീഫ് ജസ്റ്റിസ് ആണ് എസ്.മണികുമാര്‍. അദ്ദേഹം വിരമിച്ചപ്പോള്‍ മുഖ്യമന്ത്രി യാത്രയയപ്പ് സല്‍ക്കാരം നല്‍കിയത് വിവാദമായിരുന്നു. സാധാരണ ചീഫ് ജസ്റ്റിസ് വിരമിക്കുമ്പോള്‍ ഫുള്‍കോര്‍ട്ട് റഫറന്‍സ് മാത്രമാണ് ഉണ്ടാകുക. വിഡിയോ റിപ്പോര്‍ട്ട് കാണാം.

Justice Manikumar will not take Human Rights Commission Chairman post