elephant-protest

വന്യജീവി ആക്രമണങ്ങൾക്കെതിരെ വയനാട്ടിൽ  പ്രതിഷേധം തുടരുന്നു.  കാട്ടാനയെ പിടികൂടാൻ വനം വകുപ്പ് നടത്തുന്ന ശ്രമങ്ങൾ കണ്ണിൽ പൊടിയിടലാണ് എന്ന് ആരോപിച്ചാണ് പ്രതിഷേധം. പുൽപ്പള്ളി ഫോറസ്റ്റ് ഓഫിസിലേക്കും നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി. കർഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു. വനംമന്ത്രിയുടെ വസതിയിലേക്ക് തിരുവനന്തപുരത്ത് യുഡിഎഫ് എംഎൽഎമാർ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു.

വിവിധ കർഷക സംഘടനകൾ സംയുക്തമായി നടത്തിയ ഹർത്താലിനോട് ജനങ്ങൾ സഹകരിക്കുന്നതാണ് പൊതുവിലുള്ള കാഴ്ച . കാട്ടിക്കുളം ടൗണിലാണ് കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്‍റെ ഉത്തരവാദി സര്‍ക്കാരാണെന്ന് ആരോപിച്ചാണ്  വനം മന്ത്രിയുടെ വസതിയിലേക്ക് പ്രതിപക്ഷ എം.എല്‍.എമാർ മാര്‍ച്ച് നടത്തിയത്.  

വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് വര്‍ധിക്കുമ്പോള്‍ തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്  ആരോപിച്ചു. 

അതിനിടെ പടമലയിൽ ഇന്നലെ രാത്രി വീണ്ടും കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.പുൽപ്പള്ളി ഫോറസ്റ്റ് ഓഫീസിലേക്കും നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി.  കടുവയുടെ ആക്രമണം രൂക്ഷമായതോടെയാണ് പ്രതിഷേധം.

Protests continue in Wayanad against wildlife attacks