പടക്കത്തിനു പുറമേ കഞ്ചാവും കണ്ടെത്തി; പോത്തന്‍കോട് പൊലീസും കേസ് റജിസ്റ്റര്‍ ചെയ്യും

Pothencode-police
SHARE

തൃപ്പുണിത്തറ വെടിക്കെട്ടപകടത്തിലെ കരാറുകാരന്‍ അഖിലിനെതിരെ പോത്തന്‍കോട് പൊലീസും കേസ് റജിസ്റ്റര്‍ ചെയ്യും. തിരുവനന്തപുരം പോത്തന്‍കോട് ഗോഡൗണില്‍ അനധികൃതമായി പടക്കം സൂക്ഷിച്ചതിനും കഞ്ചാവ് കൈവശം വെച്ചതിനുമാണ് കേസ് റജിസ്റ്റര്‍ ചെയ്യുക. അഖിലിന്‍റെ അമ്മ ആനന്ദവല്ലിയുടെ പേരിലുള്ള ലൈസന്‍സ് കാലാവധി 2014 ല്‍ അവസാനിച്ചിരുന്നു. 

ലൈസന്‍സില്ലാതെ സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിനു ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പോത്തന്‍കോട് സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘം മാടവൂര്‍പ്പാറയിലെ ഗോഡൗണുകളില്‍ പരിശോധന നടത്തിയിരുന്നു. പടക്കങ്ങളും, പടക്കങ്ങള്‍ നിര്‍മിക്കാനുള്ള സാമഗ്രികളും, വെടി  മരുന്നും ഇവിടെ നിന്നു കണ്ടെത്തിയിരുന്നു. അഖിലിന്‍റെ അമ്മ ആനന്ദവല്ലി ആറുമാസം മുന്‍പ് മരിക്കുകയും ചെയ്തിരുന്നു. ഇവരുടെ ലൈസന്‍സ് കാലാവധി 2014 ല്‍ അവസാനിച്ചിരുന്നു.  എന്നിട്ടും പടക്കവ്യാപാരം മക്കളായ അഖിലും, ആദര്‍ശും തുടരുകയായിരുന്നു. രണ്ട് ഗോഡൗണുകളും പ്രവര്‍ത്തിച്ചിരുന്ന വീടുകള്‍ വാടകയ്ക്കെടുത്തത് അഖിലിന്‍റെ പേരിലാണ്. മാത്രമല്ല പൊലീസ് നടത്തിയ പരിശോധനയില്‍ വീട്ടിനുള്ളില്‍ നിന്നു കഞ്ചാവും കണ്ടെത്തിയിരുന്നു. ഇതു പ്രത്യേകം കേസായാകും റജിസ്റ്റര്‍ ചെയ്യുക. 

Pothencode police will also register the case

MORE IN KERALA
SHOW MORE