‘ഉദ്ദേശം തിര​​ഞ്ഞെടുപ്പ്’; റേഷന്‍ കടകളില്‍ മോദിയുടെ ചിത്രം വെയ്ക്കില്ലെന്ന് മുഖ്യമന്ത്രി

pinarayi-vijayan
SHARE

റേഷൻ കടകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും സെൽഫി പോയിന്‍റും വയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയേ അറിയിച്ചു. നിർദേശം നടപ്പാക്കാൻ കഴിയില്ലെന്ന് കേന്ദ്രത്തെ അറിയിക്കുമെന്നും ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെയില്ലാത്ത പ്രചാരണ പരിപാടിയാണ് കേന്ദ്രം നിർദേശിച്ചിരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമാണ്. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നതും പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈക്കോ വഴി 25 രൂപയ്ക്ക് കൊടുക്കാൻ കഴിയുന്ന അരിയാണ് 29 രൂപക്ക് ഭാരത് അരി എന്ന പേരിൽ വിതരണം ചെയ്യുന്നതെന്നും നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ടോ എന്ന സംശയിക്കുന്നതായും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

MORE IN KERALA
SHOW MORE