അരിക്കൊമ്പനെ നാടുകടത്തിയിട്ടും കാട്ടാന ഭീതിയൊഴിയാതെ ചിന്നക്കനാല്‍

arikkomban-kambam
SHARE

അരികൊമ്പനെ നാട് കടത്തി ഒൻപത് മാസം പിന്നിട്ടിട്ടും കാട്ടാന ഭീതിയൊഴിയാതെ ഇടുക്കി ചിന്നക്കനാലിലെ ജനങ്ങൾ. ഒരു മാസത്തിനിടെ രണ്ട് പേരാണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്. കാട്ടാന ജനവാസ മേഖലയിലിറങ്ങി വീടുകൾ ആക്രമിക്കുന്നതും പതിവാണ്.

ഈ നിസഹായതയിങ്ങനെ തോമസിനൊപ്പം കൂടിയിട്ട് 14 വർഷമായി. ആകെയുണ്ടായിരുന്ന വീട് കാട്ടാന തകർത്തതോടെ തോമസിന്റെയും ഭാര്യ വിജയമ്മയുടെയും മകന്റെയും ജീവിതം താൽക്കാലിക ഷെഡിലായി. ഒരു വർഷത്തിനിടെ മൂന്ന് തവണ ഷെഡിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായി. ഇതോടെ വാടകക്കെടുത്ത ടെന്റിൽ ജീവിതദുരിതത്തോട് സമരസപ്പെടുകയാണ് തോമസ്. വല്യച്ഛനെ ചക്കക്കൊമ്പൻ ചവിട്ടുന്നത് കണ്ട് നിന്നതിന്റെ നടുക്കത്തിലാണ് കൊച്ചുമകൻ സത്യപ്രകാശ്.

 പന്നിയാർ എസ്റ്റേറ്റിലെ പണിക്കിടെ കഴിഞ്ഞ മാസമാണ് തോട്ടം തൊഴിലാളി പരിമളത്തിന്കാട്ടാനയുടെ ചവിട്ടേറ്റത്. മേഖലയിൽ നിരീക്ഷണം സജീവമാണെന്ന് വനംവകുപ്പ് പറയുമ്പോഴും മേഖലയിലെ കാട്ടാന ആക്രമണത്തിന് പരിഹാരമായിട്ടില്ല

MORE IN KERALA
SHOW MORE