പോസ്റ്റർ പതിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരെ മര്‍ദിച്ചു; സി.പി.എം പ്രവർത്തകർക്കെതിരെ പരാതി

congress-12
SHARE

തൃശൂർ പെരിഞ്ചേരിയിൽ പോസ്റ്റർ പതിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരെ സി.പി.എം  പ്രവർത്തകർ ആക്രമിച്ചതായി പരാതി. പോസ്റ്റർ പതിക്കുന്നതിനെ ചൊല്ലിയായിരുന്നു മർദ്ദനം. സംഭവത്തിൽ ചേർപ്പ് പൊലീസ് കേസെടുത്തു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. കോൺഗ്രസ് സമരാഗ്നി ജാഥയുടെ പോസ്റ്റർ ഒട്ടിക്കാനെത്തിയ കോൺഗ്രസ് പ്രവർത്തകരെ പ്രദേശത്തെ സി.പി.എം പ്രവർത്തകർ മർദിച്ചെന്നാണ് പരാതി. സ്ഥലത്ത് പോസ്റ്റർ ഒട്ടിക്കാൻ സി.പി.എം പ്രവർത്തകർ സമ്മതിക്കില്ലെന്നറിയിച്ചെന്നും ഇത് ചോദ്യം ചെയ്തതോടെ മർദിക്കുകയായിരുന്നു എന്നുമാണ് ആരോപണം. 

കോൺഗ്രസ് ചേർപ്പ് ബ്ലോക്ക് സെക്രട്ടറി പ്രിയൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ തൃശൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസിന്റെ പരാതിയിൽ ചേർപ്പ് പൊലീസ് കേസെടുത്തു. സംഭവത്തിൽ സി പി എം പ്രവർത്തകരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

Congress- CPM Clash In Thrissur 

MORE IN KERALA
SHOW MORE