ബി.ജെ.പിക്ക് പുതിയ സംസ്ഥാന കാര്യാലയം; കെ.ജി മാരാർ ഭവന്‍ പ്രവര്‍ത്തനം തുടങ്ങി

mararju-bhavan
SHARE

ബി.ജെ.പിയുടെ പുതിയ സംസ്ഥാന കാര്യാലയമായ കെ.ജി മാരാർ ഭവന്‍ പ്രവര്‍ത്തനം തുടങ്ങി. ഹൈന്ദവാചാര പ്രകാരം പ്രത്യേക പൂജാവിധികളോടെയായിരുന്നു പാലുകാച്ചല്‍. ഔദ്യോഗിക ഉദ്ഘാടനം പിന്നീട് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വഹിക്കും. 

കേരളീയ വാസ്തു വിദ്യ അടിസ്ഥാനമാക്കി അത്യാധുനിക സംവിധാനങ്ങളോടെ 55 സെന്‍റില്‍  60,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഏഴുനിലകളായാണ് ഓഫിസ്. പാലുകാച്ചൽ ചടങ്ങിന് ശേഷം കെ ജി മാരാർ ഭവന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ  ആദരിച്ചു.

ആലുവ തന്ത്രവിദ്യാപീഠം ഡയറക്ടര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു പൂജകള്‍..11.30 ന്  ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലെ ഏഴ് വനിതകൾ ചേർന്ന് പാലുകാച്ചല്‍ ചടങ്ങ് നിര്‍വഹിച്ചു. 

പുതിയ ബിജെപി ഓഫിസില്‍ മുഖ്യമന്ത്രിക്ക് മുറിയുണ്ടാകുമോയെന്ന ചോദ്യങ്ങളുണ്ടായെന്നും ഭാവിയില്‍ കേരളത്തില്‍ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. 

BJP Kerala's New State Commitee Office K G Marar Bhavan 

MORE IN KERALA
SHOW MORE