രാത്രിയിലും പണി പുരോഗമിക്കുന്ന പഴവങ്ങാടി വെസ്റ്റ് ഫോർട്ട് റോഡ്; നേരിട്ട് വിലയിരുത്തി മന്ത്രി

riyas1
SHARE

തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയിൽ പഴവങ്ങാടി വെസ്റ്റ് ഫോർട്ട്  (പദ്മവിലാസം റോഡ്) പ്രവൃത്തി രാത്രിയിലും പുരോഗമിക്കുന്നു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രാത്രി ഉദ്യോഗസ്ഥർക്കൊപ്പം പണിയുടെ പുരോഗതി വിലയിരുത്തി. സ്മാർട് സിറ്റി പദ്ധതിയിൽ പൊതുമരാമത്ത് കെആർഎഫ്ബിക്ക് കീഴിൽ 40 റോഡുകളാണ് ഒരുമിച്ച് പ്രവൃത്തി പുരോഗമിക്കുന്നത്. ഇതിൽ 27 റോഡുകൾ ഗതാഗത യോഗ്യമായി. 

riyas3

പകലും രാത്രിയുമായി അതിവേഗത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. നിർമ്മാണത്തിൽ അനാസ്ഥ കാണിച്ചതിനെ തുടർന്ന് ആദ്യത്തെ കരാറുകാരനെ പിരിച്ചുവിട്ടു. തുടർന്ന് ഓരോ പ്രവൃത്തിക്കും പ്രത്യേകം ടെണ്ടർ വിളിച്ച് കരാർ നൽകി. പ്രവൃത്തികൾ ഒരുമിച്ച് ആരംഭിച്ചതിലൂടെ മാർച്ച് മാസം അവസാനത്തോടെ  റോഡുകൾ ഗതാഗതയോഗ്യമാക്കാൻ സാധിക്കും. തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽപൊങ്കാലക്ക് മുമ്പ് 25 റോഡുകൾ നവീകരിക്കപ്പെടും.

riyas-2
MORE IN KERALA
SHOW MORE