kochi-marathone

മത്സരം എന്നതിനപ്പുറം കൗതുകക്കാഴ്ച്ചകളുടെ വേദി കൂടിയായി ജി.ടെക് കേരള മാരത്തൺ. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയായതിന്‍റെ സന്തോഷമായിരുന്നു പലർക്കും. കുട്ടികളും, ഭിന്നശേഷിക്കാരുമടക്കമുള്ളവർ മാരത്തണിന്‍റെ ആവേശമായി.  

 

വലുപ്പത്തിൽ കുഞ്ഞന്മാരാണെങ്കിലും ആവേശത്തിന്‍റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. 10 കിലോമീറ്റർ ഓട്ടത്തിലും, ഫൺ റേസിലും കുട്ടികളുടെ പോരാട്ടവീര്യമാണ് കണ്ടത്. ശാരീരിക വെല്ലുവിളി നേരിടുന്നവരും മാരത്തണിന്‍റെ ആവേശമായി. ഫിനിഷിംഗ് പോയിന്‍റിലേക്ക് വീൽചെയറിൽ കുതിച്ചെത്തിയവരെ നിറഞ്ഞ കൈയ്യടികളുടെയാണ് കാഴ്ച്ചക്കാർ സ്വീകരിച്ചത്. ലഹരിക്ക് എതിരായ പോരാട്ടത്തിൽ പങ്കാളികളായതിന്‍റെ സന്തോഷം പ്രകടിപ്പിച്ചാണ് സ്ത്രീകൾ അടക്കമുള്ളവർ ഓട്ടം പൂർത്തിയാക്കിയത്.