wild-animals

 

സംസ്ഥാനത്ത് കഴിഞ്ഞ എട്ടുവർഷത്തിൽ 909 പേർ വന്യജീവി ആക്രമണങ്ങളിൽ മരിച്ചു. 7492 പേർക്ക് പരുക്കേറ്റതായും വനം മന്ത്രി എ.കെ. ശശിന്ദ്രൻ നിയമസഭയിൽ വെച്ച കണക്കുകൾ പറയുന്നു. 

 

 

ഇത് 2024 ൽ സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ മരണം. വന്യജീവി ആക്രമണ ങ്ങളിൽ ഇതുപോലെ  909 പേരാണ് കഴിഞ്ഞ എട്ടു വർഷത്തിൽ സംസ്ഥാനത്ത് മരിച്ചത്.  ഇതിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് 2016ലാണ്, 142 പേർ കൊല്ലപ്പെട്ടു. ഏറ്റവും കുറവ് 2023 ലാണ് ,85 പേരാണ് വന്യജീവി ആക്രമണങ്ങളിൽ മരിച്ചത്. മറ്റെല്ലാ വർഷങ്ങളിലും നൂറിലേറെ പേർ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചു. 

 

വനം മന്ത്രി ജനുവരി 31 ന് സജീവ് ജോസഫിന്‍റെ ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ വെച്ച കണക്കുകളാണിത്. എട്ടുവർഷത്തിൽ 55839 വന്യജീവി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 7492 പേർക്കാണ് പരുക്ക് പറ്റിയതെന്നും മന്ത്രിപറയുന്നു. ഇത് യഥാർഥ കണക്കുകളല്ല,  ആക്രമണങ്ങളുടെയും പരുക്കേറ്റവരുടെയും എണ്ണം എത്രയോ അധികമാണെന്ന് വനം ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്. റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നവയും റിപ്പോർട്ട് ചെയ്താലും മതിയായ രേഖകളില്ലാത്തതിനാൽ ഔദ്യോഗിക കണക്കിൽ ഇടം നേടാത്തവയുമായ സംഭവങ്ങൾ അനവധിയാണ്. വന്യജീവികളുടെ കടന്നുകയത്തിൽ 68 .43 ലക്ഷം രൂപയുടെ കൃഷിയാണ്‌ എട്ടു വർഷത്തിൽ നശിച്ചതെന്നും മന്ത്രി രേഖാമൂലം നൽകിയ മറുപടി വ്യക്തമാക്കുന്നു.

 

909 people died in wild animal attacks in eight years