മദ്യം പേപ്പറില്‍ പൊതിഞ്ഞ് നല്‍കില്ല; ഇനി തുണി സഞ്ചി; 10 രൂപ നല്‍‍കണം

liquor
SHARE

ഔട്ട്ലെറ്റുകളില്‍ നിന്നു വാങ്ങുന്ന മദ്യം കൊണ്ടുപോകാന്‍ ഇനി സഞ്ചി കൊണ്ടു വന്നില്ലെങ്കില്‍ പത്തുരൂപ പോകും. പേപ്പറില്‍ പൊതിഞ്ഞു നല്‍കുന്നതു നിര്‍ത്തിയാണ് തുണി സഞ്ചിക്കു പത്തു രൂപ ഈടാക്കാന്‍ തീരുമാനിച്ചത്. സഞ്ചി എല്ലാ ഔട്്ലെറ്റുകളിലും എത്തുന്ന മുറയ്ക്ക് പുതിയ തീരുമാനം നിലവില്‍ വരും.

നിലവില്‍ എല്ലാ ഔട്്ലെറ്റുകള്‍ക്കും പേപ്പര്‍ വാങ്ങാനായി ബവ്കോ അലവന്‍സ് നല്‍കുന്നുണ്ട്. ഇതു പൂര്‍ണമായും നിര്‍ത്തും. പുതിയ തീരുമാനത്തോടെ പേപ്പര്‍ അലവന്‍സ് ലാഭിക്കുന്നതോടോപ്പം  സഞ്ചി വില്‍ക്കുന്നതിലൂടെ ചെറിയ ലാഭം കിട്ടുകയും ചെയ്യും. മദ്യകുപ്പി പുറത്തു കാണുന്നവിധം ഔട്്ലെറ്റില്‍ നിന്നു കൊണ്ടുപോകാന്‍ കഴിയില്ല. അതായത് മദ്യം വാങ്ങാനെത്തുമ്പോള്‍ സഞ്ചി കൊണ്ടു വന്നില്ലെങ്കില്‍ ഔട്്ലെറ്റില്‍ നിന്നു വാങ്ങേണ്ടി വരും. 

ഹാന്‍റക്സാണ് പുതിയ സഞ്ചി എത്തിക്കുന്നത്. മുന്‍പ് കുടുംബശ്രീയുടെ ബാഗ് ഉപയോഗിച്ചിരുന്നെങ്കിലും ക്ഷാമം നേരിട്ടതോടെ നിര്‍ത്തുകയായിരുന്നു. അഞ്ചു രൂപയാണ് അന്നു സഞ്ചിക്ക് ഈടാക്കിയിരുന്നത്.

Liquor will no longer be served wrapped in paper it will be served in cloth bags

MORE IN KERALA
SHOW MORE