Talking_Point-dowry

സര്‍ക്കാര്‍ കോളജില്‍ എംബിബിഎസ് പഠിച്ച്, സര്‍ക്കാര്‍ കോളജില്‍ തന്നെ സര്‍ജറി വിഭാഗത്തില്‍ പിജിക്ക് അഡ്മിഷന്‍ നേടിയ  മിടുക്കിയായ പെണ്‍കുട്ടി. പ്രണയത്തിലായിരുന്ന സഹപാഠി, കാര്യങ്ങള്‍ വിവാഹത്തിലേക്ക് എത്തിയപ്പോള്‍ വലിയ സ്ത്രീധനം ആവശ്യപ്പെട്ടെന്നും അതിന്‍റെ മനോവിഷമമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും കുടുംബം ആരോപിക്കുന്നു. വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍  വനിത ശിശു വികസന ഡയറക്ടറോട്  ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.  അതിലൊതുങ്ങേണ്ടതാണോ അന്വേഷണം? ഈ കാലത്തും നമ്മളെന്തുകൊണ്ടാണ് സ്ത്രീധനത്തെക്കുറിച്ച്, അതിലുരുകി   മരിക്കുന്ന സ്ത്രീകളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടി വരുന്നത്. ആരുടെ മനോഭാവമാണ് മാറേണ്ടത്, പുതു തലമുറയിലെ വിദ്യാസമ്പന്നര്‍ പോലും, ഒരു മനസ്താപവുമില്ലാതെ സ്ത്രീധനം ആവശ്യപ്പെടുമ്പോള്‍ ഇനിയും ശക്തമാകേണ്ടേ നമ്മുടെ നിയമസംവിധാനം? 

Talking point on pg doctor shahana suicide