ഡിപിഐയുടെ വിവാദ ശബ്ദരേഖ; പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി

v-sivankutty
SHARE

പരീക്ഷകൾക്ക് മാർക്ക് വാരിക്കോരി കൊടുക്കുന്നു വെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ ശബ്ദരേഖചോർന്ന സംഭവം  വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. രഹസ്യമായി ചേര്‍ന്ന വകുപ്പുതല യോഗത്തിലെ കാര്യങ്ങള്‍ ഒരു അധ്യാപകന്‍ റെക്കാര്‍ഡ് ചെയ്ത് പുറത്ത് നല്‍കിയതാണെന്ന് മന്ത്രി പറഞ്ഞു. ശബ്ദരേഖയെ കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇന്ന് സര്‍ക്കാരിന് വിശദീകരണം നൽകിയേക്കും. 

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഈ തുറന്നു പറച്ചില്‍ പരീക്ഷകളുടെ വിശ്വാസ്യതയെയും വിദ്യാഭ്യാസം സംബന്ധിച്ച സര്‍ക്കാര്‍നയത്തെയും അപ്പാടെ ഉലച്ചിരിക്കുകയാണ്. അവഗണിക്കനാവാത്ത നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ്  വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോടു തന്നെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്, അതിന് പിറകെ ശബ്ദരേഖ ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍വകുപ്പ് പ്രിന്‍സിപ്പല്‍സെക്രട്ടറിയോടും നിര്‍ദേശിച്ചു.  വളരെ രഹസ്യമായി ചേർന്ന വകുപ്പുതല യോഗത്തിലെ കാര്യങ്ങൾ ഒരു അധ്യാപകൻ റെക്കാർഡ് ചെയ്ത് പുറത്തെത്തിക്കുകയായിരുന്നുവെന്നും മന്ത്രി വെളിപ്പെടുത്തി.

സംഭവത്തെ കുറിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ മന്ത്രിക്ക് ഉടന്‍  വിശദീകരണം നൽകിയേക്കും.  വിദ്യാഭ്യാസ വകുപ്പിന്റെ യോഗത്തിൽ പറഞ്ഞ വ്യക്തിപരമായ അഭിപ്രായമാണെന്ന വിശദീകരണം നൽകാനാണ് സാധ്യത. വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി മുന്നോട്ടുപോകണമെന്ന നിലയിലായിരുന്നു പരാമര്‍ശങ്ങള്‍ എന്നും ഡിപിഐ മന്ത്രിയെ അറിയിക്കും. 

Director of general education on sslc examination

MORE IN KERALA
SHOW MORE