കൊല്ലത്ത് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി അഞ്ചാംദിനം അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക് എത്തിയിരിക്കുന്നു. കൊല്ലം ചാത്തന്നൂര്‍ സ്വദേശികളായ ഒരുകുടുംബത്തിലെ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയിലാണ്. പുറത്തുള്വവര്‍ ആരൊക്കെ ? എന്താണ് ഇങ്ങനെയൊരു കൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചത്? കുട്ടിയുടെ അച്ഛനുമായി ഇവരുടെ ബന്ധമെന്താണ്? സാമ്പത്തിക ഇടപാടുണ്ടെങ്കില്‍ അത് ഏത് അളവ് വരെ? യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ല അധ്യക്ഷനാ കുട്ടിയുടെ അച്ഛന്റെ സംഘടനയുമായി ഈ കേസിന് ബന്ധമുണ്ടോ? ഒട്ടേറെ ചോദ്യങ്ങള്‍ക്കാണ് ഇനി ഉത്തരം തെളിയേണ്ടത്. കുട്ടിയെ കിട്ടിയതു മുതല്‍ ആര്, എന്തിന്? എങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാതെ വിഷമിച്ച പൊലീസിനും ഇനി നേരെ നില്‍ക്കാം. കേരളത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ, ആറുവയസുകാരിയുടെ തിരോധാനവും തിരിച്ചുവരവും അപ്രതീക്ഷിതമായ ക്ലൈമാസിലേക്ക് നീങ്ങുന്നു.
Talking point about kollam kidnap case