ശബരിമല സന്നിധാനത്ത് രണ്ടുവര്‍ഷമായി വനംവകുപ്പ് ഉദ്യോഗസ്ഥരെ വലച്ച മൂര്‍ഖനെ പിടികൂടി. ഉരല്‍ക്കുഴിയിലേക്ക് പോകുന്ന വഴിയില്‍ പാണ്ടിത്താവളത്തിലെ വാട്ടര്‍ ടാങ്കിന് സമീപത്തു നിന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ കണ്ട് പിടികൂടാന്‍ ആളെത്തിയപ്പോഴേക്കും മതിലിനടിയിലെ മാളത്തില്‍ കയറി. മാളത്തില്‍ പുകകയറ്റിയിട്ടും പുറത്തിറങ്ങിയില്ല. ഏറെനേരം കാത്ത് നിന്ന് മൂര്‍ഖന്‍ സ്വയം പുറത്തിറങ്ങിയപ്പോഴാണ് പിടികൂടിയത്. ഈ വര്‍ഷം ഇതുവരെ അന്‍പതിലധികം പാമ്പുകളെയാണ് പമ്പ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്ത് നിന്ന് പിടികൂടി ഉള്‍വനത്തില്‍ വിട്ടത്.
Cobra was captured at Sabarimala Sannidhanam