house

TAGS

കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ രേഖാചിത്രവുമായി സാമ്യമുള്ളയാളുടെ വീട് ഒരു വിഭാഗം  അടിച്ചു തകർത്തതായി പരാതി. ചന്ദനത്തോപ്പ് സ്വദേശി ഷാജഹാൻ്റെ വീടാണ് ഒരു വിഭാഗം അടിച്ചു തകർത്തത്. നേരത്തെ നിരവധി കേസുകളിൽ പ്രതിയാണെങ്കിലും തട്ടിക്കൊണ്ടു പോകൽ നടക്കുന്ന സമയത്ത്  ആശുപത്രിയിലാണെന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസിൽ ഹാജരാക്കി

കേസിൽ പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടതിനു പിന്നാലെ ഷാജഹാൻ്റെ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നീട് ഷാജഹാൻ തന്നെ പൊലീസ് സ്റ്റേഷനിലെത്തി നിരപരാധിയാണെന്നു അറിയിക്കുകയും ചെയ്തു. മാത്രമല്ല കേസ് നടക്കുന്ന സമയത്ത് ഉണ്ടായിരുന്ന ആശുപത്രി ദ്യശ്യങ്ങളും ഹാജരാക്കി.ചൊവ്വാഴ്ച വൈകുന്നേരമാണ് ഇക്കാണുന്ന വീടു തകർത്തത്

വീടു തകർക്കുന്ന സമയത്ത് മകളുടെ വീട്ടിലായിരുന്നു ഷാജഹാൻ നേരത്തെ കഞ്ചാവ് കൈവശം വച്ചതിനും ,മോഷണക്കേസിലുമടക്കം ഷാജഹാൻ പ്രതിയായിരുന്നു. ഇപ്പോൾ കൊല്ലത്ത് മത്സ്യ കച്ചവടം നടത്തുകയാണ് ഇദ്ദേഹം.

Kollam kidnap case follow up