bjp-Social-media

TAGS

സമൂഹമാധ്യമങ്ങളില്‍ ബി.ജെ.പിയെ ഏറെ പിന്നിലാക്കി സി.പി.എം മുന്നേറ്റം. ചിലസമൂഹമാധ്യമങ്ങളില്‍ കേരളത്തിലെ ബി.ജെ.പി മൂന്നാംസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതില്‍ ബി.ജെ.പി.ദേശീയ നേത‍ൃത്വം കടുത്ത അതൃപ്തി അറിയിച്ചു. ഐ.ടി രംഗത്ത് ബി.ജെ.പി തമിഴ്നാട് ഘടകം മികച്ച പ്രര്‍ത്തനം കാഴ്ചവയ്ക്കുമ്പോള്‍ കേരളഘടകം നിഷ്ക്രിയമാണെന്ന്  ബി.ജെ.പി ഐ.ടിസെല്ലിന്റെ ദേശീയ ചുമതല വഹിക്കുന്ന രാധാമോഹന്‍ ദാസ് അഗര്‍വാള്‍ വിമര്‍ശിച്ചു.  

കേരളത്തിലെ ബിജെപി  എല്ലാ സമൂഹമാധ്യമങ്ങളിലും പിന്നിലായതാണ് ബി.ജെ.പി  ഐ.ടിസെല്ലിന്റെ  ചുമതല വഹിക്കുന്ന ദേശീയ സെക്രട്ടറി രാധാമോഹന്‍ ദാസ് അഗര്‍വാളിന്റെ വിമര്‍ശനത്തിന് ഇടയാക്കിയത്. തമിഴ്നാട്ടില്‍ മുപ്പത്തിയാറ് മണിക്കൂര്‍ ചെലവിട്ടു. കേരളത്തില്‍ ഒരുവര്‍ഷം അറുപത് എഴുപത് തവണ വന്നു, നൂറുകണക്കിന് യോഗങ്ങള്‍ വിളിച്ചു. ഐ.ടി.വിഭാഗത്തിന്റെ കേരളത്തിലെയും തമിഴ്നാട്ടിലെ പ്രവര്‍ത്തനം ഭൂമിയും ആകാശവും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.

ഇന്‍സ്റ്റാഗ്രാമില്‍ സിപിഎം 330k നേടി മുന്നിലാണ്. കോണ്‍ഗ്രസിന് 123k യുണ്ട്. ബി.ജെ.പിക്ക് വെറും 47k മാത്രംഎക്സിലും യു ട്യൂബിലും  ഫെയ്സ് ബുക്കിലും രണ്ടാംസ്ഥാനത്താണ്.എല്ലായിടത്തും സിപിഎമ്മിന്റെ വന്‍മുന്നേറ്റമാണ് രേഖപ്പെടുത്തിയത്.പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ പ്രതിരോധിക്കാൻ ഐടി സെല്ലിന് കഴിയുന്നില്ല. ട്രോളുകള്‍ക്ക് മറുപടിപറയാന്‍ കഴിയുന്നില്ല. ദേശീയ സംസ്ഥാന .നേത്തൃത്വത്തിനെതിരായ സൈബർ ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിലും സമൂഹമാധ്യമ വിഭാഗം പരാജയപ്പെടുന്നുവെന്നാണ് വിലയിരുത്തല്‍. പന്ത്രണ്ടുകോടിയിലേറെ രൂപ ചെലവിട്ടാണ് കേരളത്തിലെ ബിജെപി ഐ.ടി.സെല്ലിന് സംവിധാനങ്ങളൊരുക്കിയത്. ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ മുന്നറിയിപ്പ്.