ഡോ. മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുരസ്കാരം മനോരമ ന്യൂസ്, ഡയറക്ടര്‍ ന്യൂസ് ജോണി ലൂക്കോസ് ഏറ്റുവാങ്ങി. മാധ്യമ രംഗത്തെ മികവിനാണ് പുരസ്കാരം. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം ഡല്‍ഹിയിൽ കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ് വാൾ സമ്മാനിച്ചു. മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുരളി മനോഹർ ജോഷി, ഡോ. ആര്‍ ബാലശങ്കര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. കലാ സാംസ്കാരിക വിഭാഗത്തില്‍ ഗായകന്‍ എം.ജി.ശ്രീകുമാറും ശാസ്ത്ര റിപ്പോര്‍ട്ടിങ്ങില്‍ ദൂരദര്‍ശനിലെ സീനിയര്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ അശോക് ശ്രീവാസ്തവയും പുരസ്കാരം ഏറ്റുവാങ്ങി. മാതൃഭൂമി ദിനപത്രത്തിലെ പി.വി.മദനമോഹനും പുരസ്കാരമുണ്ട്. സാമൂഹ്യസേവന വിഭാഗത്തില്‍ സ്വാമി ചൈതന്യാനന്ദ സ്വാമി മധുരാനന്ദയ്ക്കും പുരസ്കാരം ലഭിച്ചു. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന് ഷാജന്‍ സ്കറിയയ്ക്കും പുരസ്കാരമുണ്ട്. ഷാജൻ സ്‌കറിയയ്ക്കുവേണ്ടി സഹോദരൻ ഫാ.ടോമി പുരസ്‌കാരം ഏറ്റുവാങ്ങി.
Mangalam Swaminathan Foundation presented the awards