muraliwb

 

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മാധ്യമങ്ങളുടെ സേവനം പൊലിസ് അന്വേഷണത്തിൽ അങ്ങേയറ്റം സഹായിച്ചെന്ന് കെ മുരളീധരൻ എംപി. തനിയ്ക്കതിൽ അങ്ങേയറ്റം ചാരിതാർത്ഥ്യമുണ്ടെന്നും  ഈ  വിഷയത്തിൽ ലോകശ്രദ്ധ പിടിച്ചുപറ്റും വിധത്തിൽ ഗൗരവം ചോർന്നുപോകാതെ തന്നെ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തെന്നും അദ്ദേഹം പറഞ്ഞു. പല ആക്ഷേപങ്ങളുയരുന്നുണ്ടെങ്കിലും തന്റെ അനുഭവത്തിൽ കേരളത്തിലെ മാധ്യമങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ്. പൊലീസിന് സഹായകരമായ രീതിയിലാണ് കേരളത്തിലെ മാധ്യമങ്ങൾ ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. എല്ലാ മാധ്യമങ്ങളെയും ഈ അവസരത്തിൽ താൻ അഭിനന്ദിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. 

അബിഗേലിനെ കൊണ്ടുപോയെന്ന് സംശയിക്കുന്ന വെളുത്തകാര്‍ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്ത് മൂന്നുപേരെ പൊലീസ് ചോദ്യം ചെയ്തു. കാര്‍ വാഷിങ് സെന്ററില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് കാര്‍ വാഷിങ് സെന്റര്‍ ഉടമ അടക്കം മൂന്നുപേരെ വിവരശേഖരണത്തിനായി കസ്റ്റഡിയിലെടുത്തത്. പക്ഷെ, ഇത് ഓയൂരില്‍ സിസിടിവിയില്‍ കണ്ട കാറല്ലെന്നാണ് നിഗമനം. കാറുടമയെയും മറ്റ് രണ്ടുപേരെയും ഉടന്‍ വിട്ടയയ്ക്കും. പൊലീസില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് ബാലാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി.മനോജ് പറഞ്ഞു. അബിഗേലിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു പ്രതികരണം.

K Muraleedharan Reaction on media reporting about Kollam girl kidnap case