കുട്ടനാട്ടിലെ കർഷക ആത്മഹത്യ; ബാങ്കുകൾക്കെതിരെ സി.പി.ഐ

cpi-protest-kuttanand-211123
SHARE

കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ ബാങ്കുകൾക്കെതിരെ പ്രതിഷേധവുമായി സി.പി.ഐ. കർഷക ആത്മഹത്യയിൽ ബാങ്കുകളുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് സി.പി.ഐയുടെ ആവശ്യം. കുട്ടനാട്ടിലും ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലും പ്രധാന ബാങ്കുകൾക്ക് മുന്നിൽ സിപിഐ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ തുടക്കം കർഷക ആത്മഹത്യയുണ്ടായ തകഴിയിൽ നടന്നു. കുട്ടനാട്ടിലെ ആറ് പ്രധാന കേന്ദ്രങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും ബാങ്കുകൾക്ക് മുന്നിൽ വരും ദിവസങ്ങളിൽ സിപിഐ പ്രതിഷേധ സംഗമങ്ങൾ സംഘടിപ്പിക്കും. 

ആലപ്പുഴ തകഴിയിൽ കർഷകനായ കെ.ജി. പ്രസാദ് ആത്മഹത്യ ചെയ്തതിന് കാരണം ബാങ്കുകളാണെന്നാണ് സി.പി.ഐ ആരോപിക്കുന്നത്. തകഴിയിലെ ഫെഡറൽ ബാങ്ക് ശാഖയ്ക്കു മുന്നിൽ സിപിഐയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ ധർണ നടന്നു. കർഷകർക്ക് വായ്പ നിഷേധിക്കുന്ന നയങ്ങളും സിബിൽ സ്കോർ കണക്കാക്കുന്ന രീതികളും ആത്മഹത്യക്ക് കാരണമായെന്ന് സിപിഐ ജില്ലാ നേതൃത്വം ആരോപിച്ചു. പ്രസാദിന്‍റെ ആത്മഹത്യാക്കുറിപ്പിൽ പേരു പറഞ്ഞിരിക്കുന്ന ബാങ്കുകളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്തണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. 

CPI demands inquiry in the role of banks in farmer suicides Kuttanadu, Alappuzha.

MORE IN KERALA
SHOW MORE