ദേവിമോള്‍ക്ക് സ്വപ്നങ്ങള്‍ തിരിച്ചു പിടിക്കണം; സഹായം തേടി കുടുംബം

dev-help-211123
SHARE

തിരുവനന്തപുരം സ്വദേശിയായ പത്തുവയസുകാരി ദേവിമോള്‍ക്ക് എല്ലാ ദിവസവും പുസ്തക സഞ്ചിയും തോളില്‍ തൂക്കി സ്കൂളില്‍ പോകണമെന്നും നന്നായി പഠിക്കണമെന്നുമുണ്ട്. ‌‌നാലാം ക്ലാസിലെ പാഠപുസ്തകങ്ങളെടുത്തുവച്ച് അവള്‍ കൊതിയോടെ നോക്കിയിരിക്കും. പക്ഷേ അസുഖമൊഴിഞ്ഞ നേരമില്ല. ആറാം വയസില്‍ തിരിച്ചറിഞ്ഞ രക്തത്തെ ബാധിച്ച ജനിതക രോഗമാണ് പത്തുവയസുകാരിയുടെ എല്ലാ മോഹങ്ങളേയും തകര്‍ത്തു കളഞ്ഞത്. 

ചെറിയ പനി വന്നാല്‍ പോലും മാസങ്ങള്‍ നീണ്ടു നില്ക്കും. വായില്‍ മുഴുവന്‍ ചുവന്ന തടിപ്പുകള്‍ വന്ന് പൊട്ടുന്നതായിരുന്നു അസുഖത്തിന്‍റെ തുടക്കം. മാസങ്ങളോളം രോഗമറിയാതെ ചികില്‍സിച്ചു. വിദഗ്ധപരിശോധനയില്‍ അപൂര്‍വമായ Shwachman Diamond Synrome എന്ന ജനിതക രോഗമാണ് കുട്ടിയെ ബാധിച്ചിരിക്കുന്നതെന്ന് കണ്ടെത്തി. ചികില്‍സയ്ക്ക് ലക്ഷങ്ങള്‍ വേണമെന്ന് അറിഞ്ഞതോടെ മക്കളെ കെട്ടിപ്പിടിച്ചിരുന്ന് കരയാന്‍ മാത്രമേ ഓട്ടോറിക്ഷ തൊഴിലാളിയായ അച്ഛനും അമ്മയ്ക്കും കഴിയുന്നുളളു. 

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ സ്റ്റെംസെല്‍ ട്രാന്‍സ്പ്ളാന്‍റ് ചികില്‍സ നടത്തണമെങ്കില്‍ ലക്ഷങ്ങള്ഡ വേണം. എത്രയും വേഗം ചികില്‍സ തുടങ്ങണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കരുണയുളളവരുടെ സഹായം പ്രതീക്ഷിക്കുകയാണ് ദേവിയും കുടുംബവും. ഈ കുടുംബത്തിന്‍റെ സന്തോഷം തിരികെ പിടിക്കാന്‍ നമ്മുടെ ചെറിയ ചെറിയ സഹായങ്ങളിലൂടെ സാധിക്കുമെന്നോര്‍ക്കാം. 

അക്കൗണ്ട് വിവരങ്ങള്‍

NAME         -     S MAHESH 

ACC NO      -     110152443540

IFSC CODE -     CNRB0002906

BRANCH     -     CANARA BANK 

                         SASTHA NAGAR, MANACAUD 

G PAY        -    9497012117 

Child with a genetic disorder seeks medical help.

MORE IN KERALA
SHOW MORE